ബെംഗളൂരു : ഒരു പെൺകുട്ടി ഉൾപ്പെടെ നഗരത്തിലെ 7 വിദ്യാർ ഥികളെ കാണാതായത് പൊലീസിനെ ആശങ്കയിലാക്കുന്നു. 2 സംഭവങ്ങളിലായാണിത്. ഹെസ റഘട്ട റോഡ് സൗന്ദര്യ ലേഔ ട്ടിൽ നിന്ന് പരീക്ഷിത്, നന്ദൻ, കിരൺ എന്നീ പത്താം ക്ലാസ് വി ദ്യാർഥികളെ ശനിയാഴ്ചയാണ് കാണാതായത്. പഠിക്കാൻ താൽ പര്യമില്ലാത്തതിനാൽ വീടുവിടു ന്നു എന്ന് ഇവർ കത്തെഴുതി വച്ചിട്ടുണ്ട്. കബഡി താരങ്ങളായ ഇവർ പേരും പണവും സമ്പാദിച്ച് ശേഷമേ തിരിച്ചുവരു എന്നുംകത്തിലുണ്ട്.
ഞായറാഴ്ച മറ്റൊരു സംഭവത്തിൽ, സോളദേവന ഹള്ളി എജിബി ലേഔട്ട് ക്രിസ്റ്റൽ അപ്പാർട്മെന്റിൽ നിന്ന് ബിസിഎ മൂന്നാം സെമസ്റ്റർ വിദ്യാർഥിനി അമൃതവർഷിണി (21), റോയൻ ശരത് (12), ചിന്തൻ (12), ഭൂമി(12) എന്നിവരെയുമാണ് കാണാതായ ത്. തുടർന്ന് രക്ഷിതാക്കൾ സോ ദേവനഹള്ളി പൊലീസിൽ പരാ തി നൽകി. അമൃതവർഷിണിയു മായി അടുത്ത സൗഹൃദമായിരുന്നു ഈ കുട്ടികൾക്കെന്നും പോകുമ്പോൾ കൊണ്ടുപോകാനുള്ള വസ്തുക്കളുടെ കുറിപ്പ് ഇവരിൽ ഒരാളുടെ വീട്ടിൽ നിന്നു കണ്ടെടു അതായും പൊലീസ് പറഞ്ഞു.