ബെംഗളൂരു: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്ന എല്ലായാത്രക്കാർക്കും കർണാടകയിലെത്തി ഒരാഴ്ച നിർബന്ധമായും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്ന് സർക്കാർ ഉത്തരവിറക്കി. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിന്റെ ഏഴാം ദിവസം ഇവരെ ആർടി പിസിആർ പരിശോധനയ്ക്ക് വിധേയരാക്കും. പരിശോധനാഫലം നെഗറ്റീവ് ആകുന്നവർക്ക് ക്വാറന്റൈനെ അവസാനിപ്പിക്കാം.
വിദ്യാർത്ഥികൾ ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള എല്ലാ സന്ദർശകർക്കും നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ മാനദണ്ഡം ബാധകമാകുമെന്ന് റവന്യൂ മന്ത്രി ആർ. അശോക് ആഗസ്റ്റ് 30 ന് ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.