ബെംഗളൂരു : ബെംഗളൂരുവിൽ ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ മൂന്നു വിദേശികളുൾപ്പെടെ 67 പേരെ അറസ്റ്റുചെയ്തതായി സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു. നർക്കോട്ടിക്സ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബസ്റ്റൻസസ് (എൻ.ഡി.പി.എസ്.) നിയമപ്രകാരം 40 കേസുകളാണ് കഴിഞ്ഞ മാസം ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്‌തത്. 170 കിലോഗ്രാം കഞ്ചാവ്, രണ്ടു കിലോഗ്രാം ഒപ്പിയം, 13 ഗ്രാം കൊക്കെയ്ൻ, 372 ഗ്രാം എം.ഡി.എം.എ., 998 എക്സ്റ്റസി ഗുളികകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.ലഹരിമരുന്ന് വേട്ട പോലീസ് ഊർജിതമാക്കിയിട്ടുണ്ടെന്നും നഗരത്തിന്റെ എല്ലാ ഭാഗത്തും റെയ്‌ഡ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരത്തിൽ മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിനായി ബെംഗളൂരു പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും മയക്കുമരുന്ന് കടത്തൽ, കൈവശം വെക്കൽ എന്നിവക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും വിവിധയിടങ്ങളിൽ റെയ്‌ഡ് നടത്തുന്നുണ്ട്. നഗരത്തിൽ മയക്കുമരുന്ന് കച്ചവടത്തിലേർപ്പെടുന്ന വിദേശികളിൽ പലരെയും നാടുകടത്തുന്നുണ്ടെന്നും കമ്മിഷണർ പറഞ്ഞു. ഈ വർഷം ഇതുവരെ ലഹരിമരുന്നു കച്ചവടത്തിൽ ഏർപ്പെട്ട 80 വിദേശികളെ ബെംഗളൂരുവിൽനിന്ന് നാടു കടത്തി.
ഏതു സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്താലും ലഹരിമരുന്നിൻ്റെ ഉറവിടം തേടി പോകുമെന്നും വ്യക്തമാക്കി
ആണുങ്ങളെ ഒഴിവാക്കും, സ്ത്രീകള്‍ റോബോട്ടുകളുമായുള്ള സെക്സിന് മുൻഗണന നല്‍കും: പഠനം
പത്തു വർഷങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ പുരുഷന്മാരെ ഒഴിവാക്കി റോബോട്ടുകളുമായുള്ള ലൈംഗികബന്ധത്തിന് മുൻഗണന നല്‍കുമെന്ന് പഠനം.ഗവേഷകനും ഫ്യൂച്ചറോളജിസ്റ്റുമായ ഡോ. ഇയാൻ പിയേഴ്സണാണ് ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്. 2025നുള്ളില്‍ സമ്ബന്ന ഗൃഹങ്ങളില്‍ റോബോട്ട് സെക്സ് സ്വാഭാവികമായി മാറും, 2035നുള്ളില്‍ ലോകം മുഴുവൻ അതൊരു സാധാരണ കാര്യമായി മാറുമെന്നും പിയേഴ്സണ്‍ പ്രവചിക്കുന്നുണ്ട്. അതു മാത്രമല്ല സ്ത്രീകള്‍ റോബോട്ടുകളുമായി പ്രണയത്തിലാകാനുള്ള സാധ്യതകള്‍ പോലുമുണ്ടെന്നും ദി റൈസ് ഓഫ് റോബോസെക്ഷ്വല്‍സ് എന്ന പഠനത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
റോബോട്ടുകളുമായുള്ള ലൈംഗിക ബന്ധം മനുഷ്യരിലെ വൈകാരിക പ്രശ്നങ്ങളെ കുറയ്ക്കാൻ സഹായിക്കും. അതിനാല്‍ മാനസികാരോഗ്യം മെച്ചപ്പെടും, ജീവിതം കൂടുതല്‍ ഊഷ്മളവുമാകും, പിയേഴ്സണ്‍ പറയുന്നു. എങ്കില്‍ പോലും യഥാർഥ മനുഷ്യരുമായുള്ള ബന്ധങ്ങള്‍ക്കു തന്നെയായിരിക്കും എപ്പോഴും മൂല്യം കൂടുതല്‍. അതു കൊണ്ടു തന്നെ റോബോട്ട് സെക്സിനെ ഒരു ഭീഷണിയായി കരുതേണ്ടതില്ല.അതേ സമയം തന്നെ മനുഷ്യരുടെ ലൈംഗിക പ്രശ്നങ്ങള്‍ ഇല്ലാതാക്കാൻ വലിയ സഹായമായിരിക്കുമെന്നും പഠനത്തില്‍ ഉണ്ട്.
2050 ഓടെ കൂടുതല്‍ പേരും റോബോട്ട് സെക്സ് തെരഞ്ഞെടുക്കും. സെക്സ്ടോയ്സ്. വൈബ്രേറ്റേഴ്സ് തുടങ്ങിയ വസ്തുക്കള്‍ പ്രചാരത്തിലായ സാഹചര്യത്തില്‍ റോബോട്ട് സെക്സ് അധികം വൈകാതെ തന്നെ പ്രചാരത്തിലാകുമെന്നാണ് പിയേഴ്സന്‍റെ പ്രവചനം.