Home Featured വീട്ടുജോലിക്കാരിയുമായി ലൈംഗിക ബന്ധത്തിനിടെ മരണം; വയോധികന്‍റെ മൃതദേഹം ബംഗളൂരുവിലെ റോഡരികില്‍ ഉപേക്ഷിച്ചു

വീട്ടുജോലിക്കാരിയുമായി ലൈംഗിക ബന്ധത്തിനിടെ മരണം; വയോധികന്‍റെ മൃതദേഹം ബംഗളൂരുവിലെ റോഡരികില്‍ ഉപേക്ഷിച്ചു

by കൊസ്‌തേപ്പ്

ബംഗളൂരു: വീട്ടുജോലിക്കാരിയുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കെ മരണപ്പെട്ട വയോധികന്‍റെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍.

ബംഗളൂരുവിലെ റോഡരികിലാണ് 67കാരനായ വയോധികന്‍റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. 67കാരന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വീട്ടുജോലിക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് മരിച്ചതെന്ന് പൊലീസ് വെള്ളിയാഴ്ച അറിയിച്ചു. വീട്ടുജോലിക്കാരി ഭര്‍ത്താവിന്റെയും സഹോദരന്റെയും സഹായത്തോടെ മൃതദേഹം ബെഡ് ഷീറ്റും പ്ലാസ്റ്റിക് കവറും കൊണ്ട് മറച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

പിടിക്കപ്പെടുമെന്ന ഭയത്താലാണ് തങ്ങള്‍ ഇത് ചെയ്തതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. നവംബര്‍ 17ന് ജെ. പി നഗര്‍ സ്വദേശി ബാലസുബ്രഹ്മണ്യന്റെ മൃതദേഹം റോഡരികില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കഴിഞ്ഞ ദിവസം വീടുവിട്ടുപോയതായി കണ്ടെത്തി.

കൊച്ചുമകനൊപ്പം പുറത്തു പോയതായിരുന്നു. ബാഡ്മിന്റണ്‍ ക്ലാസില്‍ പേരക്കുട്ടിയെ ഇറക്കിയ ശേഷം വീട്ടുകാരെ വിളിച്ച്‌ വീട്ടില്‍ എത്താന്‍ വൈകിയെന്നും എന്നാല്‍ തിരികെ വന്നില്ലെന്നും പറഞ്ഞു. ഇയാളെ കാണാനില്ലെന്ന് കാണിച്ച്‌ വീട്ടുകാര്‍ സുബ്രഹ്മണ്യനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

വയോധികന്‍റെ മുന്‍ ദിവസങ്ങളിലെ നീക്കങ്ങള്‍ നിരീക്ഷിച്ച പൊലീസ് അയാള്‍ വീട്ടുജോലിക്കാരയുടെ വീട്ടിലേക്ക് പോയതായി കണ്ടെത്തി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഹൃദയാഘാതം മൂലം മരിക്കുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവം പുറത്തറിയാതിരിക്കാനാണ് മൃതദേഹം ഉപേക്ഷിച്ചത്.

ട്വിറ്റർ ‘വെരിഫൈഡ്’ സേവനം അടുത്ത ആഴ്ച ആരംഭിക്കും: പുതിയ നീക്കവുമായി മസ്‌ക്

സാൻഫ്രാന്സിസ്കോ: താൽക്കാലികമായി ട്വിറ്ററിലെ വെരിഫൈഡ് ബ്ലൂ ടിക്ക് സേവനം  അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് സിഇഒ ഇലോൺ മസ്‌ക്. ആഴ്ചകൾക്ക് മുൻപാണ് വെരിഫൈഡ് ഫീച്ചർ താൽക്കാലികമായി മസ്‌ക് നിർത്തിവെച്ചത്. എന്നാൽ അടുത്ത ആഴ്ച ഈ സേവനം താത്കാലികമായി ആരംഭിക്കുകയാണെന്ന് മസ്‌ക് ഇന്ന് ട്വീറ്റ് ചെയ്തു. 

സെലിബ്രിറ്റികളാണോ അല്ലയോ എന്നത് പരിഗണിക്കാതെ കമ്പനികൾക്ക് ‘ഗോൾഡ് ചെക്ക്’, സർക്കാർ അക്കൗണ്ടുകൾക്ക്  ‘ഗ്രേ ചെക്ക്’, വ്യക്തികൾക്ക് നിലവിലുള്ള നീല ചെക്ക് എന്നിവ നൽകുമെന്ന് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് പറഞ്ഞു. വ്യാജ അക്കൗണ്ടുകൾക്ക് തടയിടാനാണ് ഇലോൺ മസ്‌ക് ശ്രമിക്കുന്നത്. 

രാഷ്ട്രീയക്കാർ, പ്രശസ്ത വ്യക്തികൾ, പത്രപ്രവർത്തകർ, മറ്റ് പൊതു വ്യക്തികൾ എന്നിവരുടെ വെരിഫൈഡ് അക്കൗണ്ടുകൾക്കായി മുമ്പ് നീല ചെക്ക് മാർക്ക് നൽകിയിരുന്നു. എന്നാൽ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം ബ്ലൂ ടിക്ക് ബാഡ്ജിന് സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തുകകയിരുന്നു. 

You may also like

error: Content is protected !!
Join Our WhatsApp Group