Home covid19 കർണാടക: 65 മലയാളി നഴ്​സിങ്​ വിദ്യാര്‍ഥികള്‍ക്ക്​ കോവിഡ്​

കർണാടക: 65 മലയാളി നഴ്​സിങ്​ വിദ്യാര്‍ഥികള്‍ക്ക്​ കോവിഡ്​

by മൈത്രേയൻ

ബംഗളൂരു: കര്‍ണാടകയിലെ കോലാറില്‍ ഒരു കോളജിലെ 65 മലയാളി നഴ്​സിങ്​ വിദ്യാര്‍ഥികള്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. കോലാര്‍ ഗോള്‍ഡ്​ ഫീല്‍ഡിലെ (കെ.ജി.എഫ്​) നൂറുന്നിസ നഴ്​സിങ്​ കോളജിലാണ്​ ​ഒരാഴ്​ചക്കിടെ ഇത്രയും പേര്‍ക്ക്​ കേസ്​ സ്​ഥിരീകരിച്ചത്

രോഗം പിടിപെട്ട എല്ലാവരും ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ്​ സര്‍ട്ടിഫിക്കറ്റുമായി കേരളത്തില്‍നിന്ന്​ പ്രത്യേക ബസില്‍ കോളജില്‍ എത്തിയവരാണെന്ന്​ ആരോഗ്യമന്ത്രി കെ. സുധാകര്‍ പറഞ്ഞു. ആഗസ്​റ്റ്​ 18നാണ്​ 146 വിദ്യാര്‍ഥികളെ കേരളത്തില്‍നിന്ന്​ ബസിലെത്തിച്ചത്​. ഇവര്‍ മറ്റുയാത്രാമാര്‍ഗങ്ങള്‍ തേടിയിട്ടില്ലെന്നതിനാല്‍ വിദ്യാര്‍ഥികളിലൊരാളില്‍നിന്ന്​ മറ്റുള്ളവര്‍ക്ക്​ രോഗം പകര്‍ന്നതാവാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇവരുടെ കോവിഡ്​ സര്‍ട്ടിഫിക്കറ്റ്​ വ്യാജമാണോ എന്നറിയാന്‍ ക്യൂ.ആര്‍ കോഡ്​ സ്​കാന്‍ ചെയ്​ത്​ പരിശോധിക്കും.

*മൈസൂരു കൂട്ടമാനഭംഗ കേസ്; പ്രതികളെ നുണ പരി​ശോധനക്ക്​ വിധേയമാക്കും*

കോളജ്​ മാനേജ്​മെന്‍റി​നെതിരെ അച്ചടക്ക നടപടിക്ക്​ നോട്ടീസ്​ നല്‍കിയിട്ടുണ്ട്​. രണ്ട്​ ശതമാനത്തിന്​ മുകളില്‍ പൊസിറ്റിവിറ്റി നിരക്ക്​ വര്‍ധിച്ചാല്‍ വിദ്യാലയങ്ങള്‍ അടച്ചിടേണ്ടിവരുമെന്നും മാനേജ്​മെന്‍റിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ്​ നല്‍കി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group