Home Featured ബെംഗളൂരു: സബർബൻ റെയിൽ പദ്ധതിക്കായി നഗരത്തിൽ പൊളിക്കേണ്ടത് 600-ലേറെ കെട്ടിടങ്ങൾ

ബെംഗളൂരു: സബർബൻ റെയിൽ പദ്ധതിക്കായി നഗരത്തിൽ പൊളിക്കേണ്ടത് 600-ലേറെ കെട്ടിടങ്ങൾ

ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽ പദ്ധതിക്കായി പൊളിച്ചുനീക്കേണ്ടിവരുന്നത് 650-ഓളം നിർമിതികൾ. അടുത്തിടെ ബെംഗളൂരു സബർബൻ റെയിൽ പ്രോജക്ട് (ബി.എസ്.ആർ.പി.) തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഇത്രയുംനിർമിതികൾ പൊളിക്കേണ്ടിവരുന്നത്.148 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിലെ നാലു ഇടനാഴികൾ നിർമിക്കുന്നതിനായി വാണിജ്യകെട്ടിടങ്ങൾ, വീടുകൾ തുടങ്ങിയവയാണ് പൊളിച്ചുനീക്കുന്നത്. രണ്ടാം ഇടനാഴിയായ ബൈയപ്പനഹള്ളി – ചിക്കബാനവാര പാതയ്ക്കുവേണ്ടിയാണ് കൂടുതൽ നിർമിതികൾ പൊളിക്കേണ്ടത്.ഈ ഭാഗത്ത് 289 കെട്ടിടങ്ങളാണ് പൊളിക്കാനായി കണ്ടെത്തിയിട്ടുള്ളത്. ഈ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നാലാം ഇടനാഴിയായ ഹീലലിഗെ- രാജനകുണ്ഡെ പാതയ്ക്കായി 140 കെട്ടിടങ്ങളാണ് പൊളിക്കാനായി കണ്ടെത്തിയിട്ടുള്ളത്.

മൂന്നാം ഇടനാഴിയായ കെങ്കേരി – വൈറ്റ്ഫീൽഡ് പാതയ്ക്കായി 135 കെട്ടിടങ്ങളും നാലാം ഇടനാഴിയായ മജെസ്റ്റിക് – ദേവനഹള്ളി പാതയ്ക്കായി 85 കെട്ടിടങ്ങളുമാണ് പൊളിക്കുന്നത്. പദ്ധതിക്കായി 233 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്.റെയിൽവേ ഭൂമി, കർണാടക സർക്കാരിന്റെ കീഴിലുള്ള സ്ഥലം, വനഭൂമി, സ്വകാര്യ ഭൂമി തുടങ്ങിയവയാണ് ഏറ്റെടുക്കുന്നത്. സ്റ്റേഷനുകളുടെയും ഡിപ്പോകളുടെയും നിർമാണത്തിനാണ് കൂടുതൽ സ്ഥലം ആവശ്യമായിട്ടുള്ളത്. നാല് ഇടനാഴികളിലുമായി 69 സ്‌റ്റേഷനുകളാകും ഉണ്ടാവുക.യശ്വന്തപുര, ബെന്നിഗനഹള്ളി, യെലഹങ്ക, കെ.എസ്.ആർ. ബെംഗളൂരു സിറ്റി എന്നിവിടങ്ങളിലാണ് ഇന്റർചേഞ്ച് സ്റ്റേഷനുകൾ നിശ്ചയിച്ചിരിക്കുന്നത്.

ഹീലലിഗെ – രാജനകുണ്ഡെ പാത പൂർത്തീകരിക്കുന്നതിനു വേണ്ടി കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്പ്‌മെന്റ് കമ്പനി ലിമിറ്റഡിന് (കെ-റൈഡ്) റെയിൽവേ അടുത്തിടെ 114 ഏക്കർ സ്ഥലം കൈമാറിയിട്ടുണ്ട്. സിവിൽ ജോലികൾക്കുള്ള കരാർ എൽ. ആൻഡ് ടി.ക്കാണ് നൽകിയിരിക്കുന്നത്.

സുല്‍ത്താന്‍ബത്തേരിയല്ല, “ഗണപതിവട്ടം’; പേരുമാറ്റം അനിവാര്യമെന്ന് കെ. സുരേന്ദ്രന്‍

സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് ബിജെപി സംസ്ഥാനധ്യക്ഷനും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കെ.സുരേന്ദ്രന്‍. വൈദേശിക ആധിപത്യത്തിന്‍റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര്. സുല്‍ത്താന്‍ ബത്തേരിയല്ല, അത് ഗണപതിവട്ടമാണ്. വിഷയം 1984-ല്‍ പ്രമോദ് മഹാജന്‍ ഉന്നയിച്ചതാണെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.നേരത്തെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഇതേ കാര്യം സുരേന്ദ്രൻ പറഞ്ഞിരുന്നു. അതേസമയം, പേരുമാറ്റല്‍ വിവാദത്തില്‍ സുരേന്ദ്രനെതിരെ കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദീഖും മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രനും രംഗത്തെത്തി.

പാനൂർ സ്ഫോടനത്തിന്‍റെ റിമാൻഡ് റിപ്പോർട്ട് ഗൗരവതരമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആര്‍എസ്‌എസ്, ബിജെപി നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ബോംബ് നിർമാണം. സിപിഎം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെയാണിത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തില്‍ ശക്തമായി ഇടപെടണം. മുഖ്യമന്ത്രി മൗനം വെടിയണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.അനില്‍ ആന്‍റണിക്കെതിരായ ആരോപണം സത്യത്തില്‍ ലക്ഷ്യംവയ്ക്കുന്നത് എ.കെ. ആന്‍റണിയെയാണെന്നും കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങളാണ് ആരോപണത്തിന് പിന്നിലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group