മൈസൂരു: മൈസൂരു ടി നരസി പുരയിൽ 60 കാരിയെ പുലി കടിച്ചുകൊന്നു. കണ്ണനായകനഹള്ളി ഗ്രാമത്തിലെ സിദ്ധമ്മ (60) ആണ് മരിച്ചത്. കൃഷിയിടത്തിൽ നിന്ന് വിറക് ശേഖരിക്കുന്നതിനിടെയാണ് സിദ്ധമ്മയെ പുലി ആക്രമിച്ചത്കഴിഞ്ഞ 3 മാസത്തിനിടെ ടിന സിപുരയിൽ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് സിദ്ധമ്മ.
ഡിസംബറിൽ ടി നരസിപുരയിൽ പുലിയുടെ ആക്രമണത്തിൽ കോളജ് വിദ്യാർഥിനിയും ഒക്ടോബറിൽ കോളജ് വിദ്യാർഥിയും കൊല്ലപ്പെട്ടിരുന്നു. പുലികളെ പിടികൂടാൻ വനംവകുപ്പ് കെണികൾ ഒരുക്കിയെങ്കിലും 2 എണ്ണം മാത്രമാണ് പിടിയിലായത്.2 വർഷത്തിനിടെ മൈസുരു ഡിവിഷനിൽ മാത്രം 30 പുലികളെയാണ് വനംവകുപ്പ് പിടികൂടിയത്.
കരിപ്പാടങ്ങൾ ഏറെയുള്ള മേഖലയിൽ ഇവയുടെ ഉള്ളിലാണ് പുലികൾ പലപ്പോഴും ഒളിച്ചിരിക്കുന്നത്. പുലി ഭീതിയെ തുടർന്ന് കരിമ്പ് വിളവെടുപ്പ് തടസ്സപ്പെ ടുന്നത് കർഷകർക്കും തിരിച്ചടിയായി.
സേവ് ചെയ്യാത്ത നമ്ബരില്‍നിന്ന് കാള്‍ വരുമ്ബോള്‍ വിളിക്കുന്നയാളുടെ പേര് തെളിയുന്ന സംവിധാനം; എതിര്‍പ്പുമായി ടെലികോം കമ്ബനികള്‍
മുംബൈ: സേവ് ചെയ്യാത്ത നമ്ബരില്‍നിന്ന് കോള്‍ വരുമ്ബോള്‍ മൊബൈല്‍ ഫോണില്‍ വിളിക്കുന്നയാളുടെ പേര് തെളിഞ്ഞുവരുന്നത് നിര്‍ബന്ധമാക്കണമെന്ന ട്രായ് നിര്‍ദേശത്തിനെതിരെ ടെലികോം കമ്ബനികള്‍ രംഗത്ത്.ഇത് നിര്‍ബന്ധമാക്കരുതെന്ന് കമ്ബനികള്ആവശ്യപ്പെട്ടു. ഏ സംവിധാനം ഓപ്ഷണലായി തെരഞ്ഞെടുക്കാനുള്ള സൗകര്യം തങ്ങള്‍ക്കു നല്‍കണമെന്നും ടെലികോം കമ്ബനികള്‍ ആവശ്യപ്പെട്ടു.
കോള്‍ വരുമ്ബോള്‍ വിളിക്കുന്നയാളുടെ പേര് തെളിഞ്ഞുവരുന്ന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രായുമായി നടത്തിയ ചര്‍ച്ചയിലാണ് ടെലികോം കമ്ബനികള്‍ എതിര്‍പ്പ് ഉന്നയിച്ചത്.തട്ടിപ്പുകള്‍ തടയുന്നതിന് കോള്‍ വരുമ്ബോള്‍ വിളിക്കുന്നയാളുടെ പേര് തെളിഞ്ഞുവരുന്ന സംവിധാനം നടപ്പാക്കണമെന്ന നിര്‍ദേശം അടുത്തിടെയാണ് ട്രായ് മുന്നോട്ടുവെച്ചത്.
ഇതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് റിലയന്‍സ് ജിയോ, എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള ടെലികോം കമ്ബനികള്‍ എതിര്‍പ്പ് ഉന്നയിച്ചത്. ഇത് നിര്‍ബന്ധമാക്കരുതെന്ന് കമ്ബനികള്‍ ആവശ്യപ്പെട്ടു. ഓപ്ഷണലായി തെരഞ്ഞെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. മാര്‍ക്കറ്റിന്റെ സ്വഭാവം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനുസരിച്ച് നിര്‍ദേശം നടപ്പാക്കാനുള്ള സ്വാതന്ത്ര്യം കമ്ബനികള്‍ക്ക് നല്‍കണം. കോളറുടെ പേര് തെളിഞ്ഞുവരുന്ന സംവിധാനം സപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ഹാന്‍ഡ് സെറ്റുകള്‍ക്കും സാധ്യമല്ല.
സ്വകാര്യത ഉള്‍പ്പെടെയുള്ള വിഷയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിളിക്കുന്നയാളെ തിരിച്ചറിയുന്നതിന് അടക്കം ഇത് കാരണമാകും. ഇത്തരം കാര്യങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും ടെലികോം കമ്ബനികള്‍ വ്യക്തമാക്കി.