Home കർണാടക ഐ.വി ഡ്രിപ്പ് നീക്കം ചെയ്യുന്നതിനിടെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ ചെറുവിരല്‍ അറ്റു, കേസെടുത്ത് പൊലീസ്

ഐ.വി ഡ്രിപ്പ് നീക്കം ചെയ്യുന്നതിനിടെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ ചെറുവിരല്‍ അറ്റു, കേസെടുത്ത് പൊലീസ്

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ദിരാനഗറിലെ ചിന്മയ മിഷൻ ആശുപത്രിയില്‍, ആറ് മാസം പ്രായമുള്ള കുഞ്ഞിന് ഐ.വി ഡ്രിപ്പ് നീക്കം ചെയ്യുന്നതിനിടെ ഇടതുകൈയുടെ അവസാന വിരല്‍ നഷ്ടപ്പെട്ടു.ഇന്ദിരാനഗർ പോലീസ് ഒരു നഴ്‌സിനും, ഒരു ഡോക്ടർക്കും, ആശുപത്രി മാനേജ്‌മെന്റിനുമെതിരെ കേസെടുത്തു. ചൊവ്വാഴ്ച്ച രാവിലെ കടുത്ത പനിയും ജലദോഷവുമായി ആശുപത്രിയിലെത്തിയ കുഞ്ഞിന്റെ വിരലാണ് അറ്റത്.കുഞ്ഞിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും വൈകുന്നേരത്തോടെ ആരോഗ്യം മെച്ചപ്പെട്ടതിനാല്‍ ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർ തീരുമാനിക്കുകയുമായിരുന്നു. ഡിസ്ചാർജ് നടപടികള്‍ക്കിടെയാണ് ചികിത്സാപിഴവുണ്ടായത്. നഴ്സ് ഐ.വി ഡ്രിപ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്‍റെ ഇടത്തേ കൈവിരല്‍ അറ്റുപോകുകയായിരുന്നു. ഇതോടെ കടുത്ത വേദന അനുഭവപ്പെട്ട കുഞ്ഞിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.ആറ് മാസം പ്രായമുള്ള ബാലകുമാർ വി എന്ന കുട്ടിയാണ് വിരല്‍ നഷ്ടമായത്. പരാതിക്കാരനായ കുട്ടിയുടെ പിതാവ് വിജയ് കുമാർ ജെ (39) പരാതി നല്‍കിയത്. ആശുപത്രി ബില്‍ അടച്ചുതീർക്കുകയും ഡിസ്ചാർജ് നടപടികള്‍ പുരോഗമിക്കുകയും ചെയ്ത ശേഷം, ഐവി ഡ്രിപ്പ് നീക്കം ചെയ്യുന്നതിനിടെ നഴ്‌സ് അനിത കുഞ്ഞിന്റെ ഇടതുകൈയുടെ അവസാന വിരല്‍ മുറിച്ചുമാറ്റിയതായുള്ള ആരോപണമാണ് ഉയരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group