ബംഗളൂരു: കര്‍ണാടകയില്‍ കര്‍ഷക കുടുംബത്തിലെ ആറുപേരെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യാദ്ഗിര്‍ ജില്ലയിലെ ഷഹാപുരിലെ കര്‍ഷകനായ ഭീമരായ സുരപുര, ഭാര്യ ശാന്തമ്മ, മക്കളായ ശിവരാജ്, സുമിത്ര, ശ്രീദേവി, ലക്ഷ്മി എന്നിവരാണ് മരിച്ചത്. കൃഷിനാശത്തെതുടര്‍ന്ന് പലിശക്കെടുത്ത പണം തിരിച്ചുനല്കാനാകാത്തതിനെ തുടര്‍ന്നും മറ്റു കടബാധ്യതകളെ തുടര്‍ന്നുമാണ് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ പത്തോടെ പ്രദേശവാസികളാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലാണ് ആറു മൃതദേഹങ്ങളും പുറത്തെടുത്തത്. ഭീമരായയുടെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ ആദ്യം കണ്ടെത്തിയെങ്കിലും ഏറെ നേരം കഴിഞ്ഞാണ് മക്കളുടെ മൃതദേഹം കണ്ടെത്താനായത്. കൃഷിക്കായി പ്രദേശത്തെ പണമിടപാട് സ്ഥാപനങ്ങളില്‍നിന്നും പലിശക്ക് പണം കൊടുക്കുന്നവരില്നിന്നും ഇവര്‍ കടം വാങ്ങിയിരുന്നതായി പ്രദേശവാസികല്‍ പൊലീസിന് മൊഴി നല്കി.
വിചാരിച്ചപോലെ കൃഷിയില്‍നിന്നും ലാഭമുണ്ടാകാതെ വന്നതോടെ തിരിച്ചടവും മുടങ്ങിയിരുന്നു. പലിശ പോലും നല്കാന് കഴിയാതെ ഇവര്‍ ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് വിവരം. പലതരത്തിലുള്ള കൃഷിയിറക്കിയെങ്കിലും നഷ്ടമായിരുന്നുവെന്നും പറയുന്നുണ്ട്. മറ്റു മാര്‍ഗങ്ങളില്ലാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ അനുമാനം. അസ്വഭാവിക മരണത്തിന് കേസെടുത്ത യാദ്ഗിര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ വന്നശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.യാദ്ഗിര്‍ ബി.ജെ.പി എം.എല്‍.എ വെങ്കടറെഡ്ഡി മുദ്നല സംഭവ സ്ഥലത്തെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. കര്‍ഷകര്‍ കടബാധ്യതയെതുടര്ന്ന് ആത്മഹത്യ ചെയ്യരുതെന്നും കര്‍ഷകരുടെ ജീവന് രക്ഷിക്കാന്‍ പ്രതിജ്ഞാബന്ധമായ സര്‍ക്കാര്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ജീവന് രക്ഷിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും കടമുണ്ടെങ്കില്‍ അത് തങ്ങളുടെ ശ്രദ്ധയില്‍പെടുത്തിയാല്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
- മഞ്ചേശ്വരത്തെ സ്ഥലപ്പേരുകള്‍ മലയാളവത്കരിക്കുന്നതിൽ എതിർപ്പുമായി ബിഎസ് യെദിയൂരപ്പയും
- കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് മുവ്വായിരത്തിൽ താഴെ കോവിഡ് രോഗികൾ, ടി പി ആർ 1.92%
- കർണാടക എസ്.എസ്.എൽ.സി പരീക്ഷാ തീയതി പുറത്ത്,കോവിഡ് ബാധിതർക്കും പരീക്ഷ എഴുതാൻ അവസരം
- കേരളത്തിൽ പ്രതീക്ഷ നൽകിക്കൊണ്ട് ടി പി ആർ 10 ശതമാനത്തിൽ താഴെ ;ഇന്ന് 8063 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
- കർണാടകയിൽ ഡിസംബര്‍ വരെ ബസ്ജീവനക്കാരുടെ സമരം സർക്കാർ നിരോധിച്ചു