ബംഗളൂരു: പുതുവത്സര ആഘോഷത്തിനായി ബംഗളൂരുവില്‍ എത്തിച്ച കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്നുകള്‍ പിടികൂടി. ആറ് കോടിയോളം വരുന്ന ലഹരി മരുന്നുകള്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടിയത്. സംഭവത്തില്‍ രണ്ട് വിദേശികള്‍ അടക്കം എട്ട് പേരെ പിടികൂടി. രണ്ടരക്കിലോ എം ഡി എം എ, മയക്കുമരുന്ന് ഗിളികകള്‍, നാല് കിലോ ഗ്രാം ഹാഷിഷ് ഓയില്‍, 440 ഗ്രാം ചരസ്, ഏഴ് രിലോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.
മൂന്ന് സ്ഥലത്ത് നടത്തിയ റെയില്‍ നിന്നാണ് കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്ന് പിടികൂടിയത്. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഈ സംഘത്തിന്റെ ലഹരി വില്‍പന. ഇപ്പോള്‍ പിടിച്ചെടുത്ത ഈ ലഹരി മരുന്നിന് 6.3 കോടിയോളം രൂപ വിലവരുമെന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചിരിക്കുന്നത്.
നൈജീരിയന്‍ സ്വദേശികളാണ് അറസ്റ്റിലായ വിദേശികള്‍. അന്താരാഷ്ട്ര മയക്കമരുന്ന് സംഘത്തില്‍പ്പെട്ട അഗ്ബു ചികെ ആന്റണി, ഐവറി കോസ്റ്റയില്‍ നിന്നുള്ള കാവോ എസെ എന്നിവരാണ് അറസ്റ്റിലായ വിദേശികള്‍. ലഹരി മരുന്നുമായി ബന്ധപ്പെട്ട് നൈജീരിയന്‍ സ്വദേശികളെ ഇതിന് മുമ്ബും അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, അതിമാരക സിന്തറ്റിക് മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന നൈജീരിയന്‍ സ്വദേശിയെ തൃശൂര്‍ സിറ്റി പോലീസ് ലഹരി വിരുദ്ധ വിഭാഗം കഴിഞ്ഞ മാസം ദില്ലിയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് ചില്ലറവില്‍പ്പനക്കാര്‍ക്കിടയില്‍ കെന്‍ എന്നു വിളിപ്പേരുള്ള നൈജീരിയന്‍ പൌരന്‍ എബൂക്ക വിക്ടര്‍ അനയോ (27) എന്നയാളെയാണ് അതിസാഹസികമായി ന്യൂഡല്‍ഹിയിലെ നൈജീരിയന്‍ കോളനിയില്‍ നിന്നും തൃശൂര്‍ സിറ്റി പോലീസ് പിടികൂടിയത്.
കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്കിടയിലാണ് ഇയാളുടെ ശൃംഖല പ്രവര്‍ത്തിച്ചിരുന്നത്. 2022 മെയ് മാസം 13 ന് മണ്ണുത്തിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ ചാവക്കാട് സ്വദേശി ബുര്‍ഹാനുദ്ദീന്‍ എന്നയാളില്‍ നിന്നും 196 ഗ്രാം എം ഡി എം എ പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ ഇവര്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സുഡാന്‍ സ്വദേശി മുഹമ്മദ് ബാബിക്കര്‍ അലി, പാലസ്തീന്‍ സ്വദേശി ഹസന്‍ എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും ബാംഗ്ലൂരില്‍ നിന്നും 300 ഗ്രാം എം ഡി എം എ സഹിതം പിടികൂടിയിരുന്നു.
അന്ന് അറസ്റ്റിലായ സുഡാന്‍ സ്വദേശി മുഹമ്മദ് ബാബിക്കര്‍ അലിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് മയക്കുമരുന്ന് കടത്തുന്ന നൈജീരിയന്‍ പൗരനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി എം ഡി എം എ കടത്തുന്നതിനുപിന്നില്‍ ഇയാളാണെന്നും അറിയാന്‍ കഴിഞ്ഞിരുന്നു. ഏറെനാളത്തെ നിരന്തര നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനും ശേഷമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
‘വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം’; ബസും കാറും കൂട്ടിയിടിച്ച് 9 മരണം, 28 പേര്‍ക്ക് പരുക്ക്
ന്യൂഡെല്‍ഹി:വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒമ്ബതുപേര്‍ മരിക്കുകയും 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗുജറാതിലെ നവ്‌സാരി ജില്ലയില്‍ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെട്ട ബസ്, എതിര്‍ദിശയില്‍നിന്നു വരികയായിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകളാണ് ബസിലുണ്ടായിരുന്നത്.
നിറയെ ആളുകളുമായി എത്തിയ ബസ്, നവ്‌സാരി ദേശീയ പാതയില്‍വച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹൃദയാഘാതം സംഭവിച്ച ഡ്രൈവറെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കാറിലുണ്ടായിരുന്ന ഒന്‍പതു പേരില്‍ എട്ടു പേരും മരിച്ചു.
പരുക്കേറ്റവരെല്ലാം ബസിലെ യാത്രക്കാരാണ്. ഇതില്‍ 11 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഗുജറാതിലെ അംകലേശ്വര്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വല്‍സാദില്‍ നിന്ന് സ്വദേശത്തേക്കു മടങ്ങുമ്ബോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. വല്‍സാദ് സ്വദേശികളാണ് ബസ് യാത്രക്കാരില്‍ ഏറെയും.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടത്തിന് ഇടയാക്കിയ ബസ് ഹൈവേയില്‍നിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ അനുശോചിച്ചു.