തിരുവനന്തപുരം: കേരളത്തിലും ഇനി 5 ജി. കൊച്ചിയിൽ റിലയൻസ് ജിയോ സേവനത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി. ഓൺലൈനായിട്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. ആദ്യഘട്ടത്തിൽ ലഭ്യമാകുക നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ഗുരുവായൂരിലും ആയിരിക്കും. മറ്റന്നാൾ മുതൽ തിരുവനന്തപുരത്ത് 5ജി സേവനം ലഭ്യമാകും. അടുത്ത വർഷത്തോടെ എല്ലായിടത്തും സേവനം ലഭിക്കും.
കൊച്ചിയിൽ 130ഓളം ടവറുകളിലാണ് ഇന്ന് 5ജി ലഭ്യമാകുക. കൊച്ചി കൂടാതെ ഗുരുവായൂരിലും സേവനം ലഭ്യമാകും. ഡിസംബർ 22നാണ് തിരുവനന്തപുരത്തേക്ക് 5ജി എത്തുക. ജനുവരിയിൽ തൃശൂർ ജില്ലയിലും മലപ്പുറത്തും ആലപ്പുഴയിലും ഇത്തരത്തിൽ 5ജിയുടെ സേവനം ലഭ്യമാകും. 2023ഓട് കൂടി കേരളത്തിലെ മുഴുവൻ സ്ഥലങ്ങളിലും 5ജി സേവനം ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ അറിയിച്ചിരിക്കുന്നത്.
തെരഞ്ഞെടുത്ത മേഖലയിലെ തെരഞ്ഞെടുത്ത വ്യക്തികൾക്ക് വരുന്ന ഏതാനും ദിവസം ട്രയൽ റണ്ണായി ആണ് 5 ജി കിട്ടുക.അതിന് ശേഷം തെരഞ്ഞെടുത്ത കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് 5 ജി എത്തും. 4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവിൽ 5 ജി ഫോണുള്ളവർക്ക് കാര്യങ്ങൾ എളുപ്പമാണ്. ഫോണിലെ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ 5 ജി റെഡി. സിം കാർഡിലൊന്നും ഒരു മാറ്റവും വരുത്തേണ്ടതില്ലെന്ന് ചുരുക്കം.
കഴിഞ്ഞ ഒക്ടോബർ 1 മുതലാണ് രാജ്യത്ത് ആദ്യമായി 5 ജി സേവനം ലഭ്യമായത്.അന്ന് മുതൽ നമ്മുടെ നാട്ടിൽ എപ്പോഴെത്തും എന്നായിരുന്നു ആകാംക്ഷ.മെട്രോ നഗരത്തിൽ 5 ജി എന്ന പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് കൊച്ചിയിൽ 5 ജി ആദ്യമെത്തുന്നത്. ആദ്യഘട്ടത്തിന് ശേഷം ഉള്‍പ്രദേശങ്ങളിലേക്ക് 5 ജി എത്താന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരും. അടുത്ത വർഷം ഡിസംബറിൽ എല്ലാ താലൂക്കുകളിലും സേവനം എത്തിക്കുമെന്നാണ് റിലയൻസ് ജിയോ പ്രഖ്യാപിച്ചത്. അടുത്ത വർഷം ആഗസ്റ്റ് പതിനഞ്ചിന് ബിഎസ്എൻഎൽ 5ജി സേവനം തുടങ്ങുമെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കുന്നു.
എയർടെല്ലും നഗരമേഖലകളിലേക്ക് അധികം വൈകാതെ എത്തുമെന്നാണ് കരുതുന്നത്.വമ്പൻ മുതൽ മുടക്കലിലാണ് കമ്പനികൾ 5ജി സ്പെക്ട്രം സ്വന്തമാക്കിയതെങ്കിലും താരിഫ് നിരക്കുകൾ ജനങ്ങൾക്ക് താങ്ങാനാകും എന്നാണ് പ്രതീക്ഷ.രാജ്യത്തെ എല്ലാ മേഖലയിലും വലിയ വിപ്ലവത്തിന് തുടക്കമിടുന്ന 5 ജി ഒടുവിൽ നമ്മുടെ നാട്ടിലെ പ്രധാന നഗരത്തിലെത്തി.വൈകാതെ മറ്റ് പ്രദേശങ്ങളിലേക്കും ഈ സൗകര്യം എത്തുമെന്ന പ്രതീക്ഷക്കാണ് ഇത് കരുത്താകുന്നത്.
ജോലി തട്ടിപ്പിന്റെ പുതിയ മുഖം: ട്രെയിനുകളുടെ എണ്ണമെടുക്കല്‍ പരിശീലനത്തിന്റെ ഭാഗം
ന്യൂഡല്‍ഹി: തൊഴില്‍ കുംഭകോണത്തിന്റെ പുതിയ മുഖം. തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞത് 28 പേരെ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഒരുമാസത്തേക്ക് എട്ട് മണിക്കൂര്‍ ട്രെയിനുകളുടെയും കോച്ചുകളുടെയും വരവും പോക്കും കണക്കും വിന്യസിച്ചാണ് പുതിയ തട്ടിപ്പ്. തൊഴില്‍ കുംഭകോണത്തിന്റെ ഇരകളാണെന്നറിയാതെ യുവാക്കള്‍ ജോലിയില്‍ ഏര്‍പ്പെടുകയും ചെയ്തു.
ടിടിഇ, ട്രാഫിക് അസിസ്റ്റന്റ്, ക്ലാര്‍ക്ക് എന്നീ തസ്തികളിലേക്കുള്ള പരിശീലനത്തിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. ജോലി ലഭിക്കാന്‍ ഓരോരുത്തരും 2 ലക്ഷം മുതല്‍ 24 ലക്ഷം രൂപ വരെ നല്‍കിയെന്നും ഡല്‍ഹി പോലീസിന്റെ സാമ്ബത്തിക കുറ്റകൃത്യ വിഭാഗത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു. ജൂണിനും ജൂലൈയ്ക്കും ഇടയില്‍ നടന്ന ഒരു മാസത്തെ പരിശീലനത്തിനായി തട്ടിപ്പു സംഘം ഇരകളില്‍ നിന്ന് 2.67 കോടി രൂപ തട്ടിയെടുത്തതായി 78കാരനായ എം.സുബ്ബുസാമി നല്‍കിയ പരാതിയില്‍ പറയുന്നു.
ആര്‍മിയില്‍ നിന്ന് വിരമിച്ചതിനുശേഷം പ്രദേശത്തെ തൊഴില്‍രഹിതരായ യുവാക്കള്‍ക്കായി അനുയോജ്യമായ ജോലി കണ്ടെത്താന്‍ സഹായിക്കുകയായിരുന്നു താനെന്നും എന്നാല്‍ താനും തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ പെടുകയായിരുന്നുവെന്ന് സുബ്ബുസാമി പറയുന്നു.