Home Featured ബെംഗളൂരു: സംസ്ഥാനത്ത് ഒരാൾ പോലും പ്രവേശനം നേടാതെ 541 സ്വകാര്യ പിയു കോളജുകൾ

ബെംഗളൂരു: സംസ്ഥാനത്ത് ഒരാൾ പോലും പ്രവേശനം നേടാതെ 541 സ്വകാര്യ പിയു കോളജുകൾ

ബെംഗളൂരു: സംസ്ഥാനത്ത് ഈ അധ്യയനവർഷം ഒരാൾ പോലും പ്രവേശനം നേടാതെ 541 സ്വകാര്യ പിയു കോളജുകൾ. ഇതിൽ 166 കോളജുകൾ ബെംഗളൂരു നഗര ജില്ലയിലാണ്. 3 വർഷമായി ആരും പ്രവേശനം നേടാതിരുന്ന കോളജുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

വിജയശതമാനത്തിലെ ഇടിവ്, യാത്രാസൗകര്യത്തിന്റെ അപര്യാപ്തത, അടിസ്ഥാനസൗകര്യങ്ങൾളുടെ കുറവ്, ഉയർന്ന ഫീസ് നിരക്ക് എന്നീ കാരണങ്ങൾ കൊണ്ടാണ് വിദ്യാർഥികൾ പ്രവേശനം നേടാതിരുന്നതെന്നു കർണാടക യൂണിവേഴ്സിറ്റി വകുപ്പ് ഡയറക്ടർ ആർ.രാമചന്ദ്രൻ പറഞ്ഞു. തുടർച്ചയായി 3 വർഷം ആരും പ്രവേശനം നേടാതിരുന്ന കോളജുകളുടെ അഫിലിയേഷൻ റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും രാമചന്ദ്രൻ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group