ബംഗളൂരു: വിമാനയാത്രയ്ക്കിടെ സഹയാത്രികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 52കാരന്‍ അറസ്റ്റില്‍. ഫ്രാങ്ക്ഫര്‍ട്ട്- ബംഗളൂരു ലുഫ്താന്‍സ വിമാനത്തില്‍ 32കാരി ഉറങ്ങുമ്ബോള്‍ തൊട്ടടുത്ത് ഇരുന്ന സഹയാത്രികന്‍ സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നതാണ് കേസ്.നവംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. തിരുപ്പതി സ്വദേശിയായ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. വിമാനത്തില്‍ ഉറങ്ങുമ്ബോള്‍ തൊട്ടരികില്‍ ഇരുന്ന 52കാരന്‍ മോശമായി പെരുമാറി എന്നാണ് പരാതിയില്‍ പറയുന്നത്. ഉപദ്രവം തുടര്‍ന്നതോടെ, വിമാനത്തിലെ ജീവനക്കാരോട് പറഞ്ഞ് സീറ്റ് മാറിയിരുന്നു.
തുടര്‍ന്ന് വിമാനം ബംഗളൂരുവില്‍ എത്തിയപ്പോള്‍ കെപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.ലൈംഗികാതിക്രമം ചുമത്തിയാണ് 52കാരനെതിരെ കേസെടുത്തത്. 52കാരനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പിന്നീട് പ്രതി ജാമ്യത്തില്‍ ഇറങ്ങിയതായി പൊലീസ് പറയുന്നു.
ഭര്‍ത്താവിന്റെ നിറം കറുപ്പ്, വിരൂപൻ; തീകൊളുത്തി കൊലപ്പെടുത്തി ഭാര്യ
ഭര്‍ത്താവ് വിരൂപനാണെന്ന് ആരോപിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം തടവ്.ഉത്തര്‍പ്രദേശിലാണ് ക്രൂരസംഭവം. സാംബല്‍ സ്വദേശിനിയായ പ്രേംശ്രീ(26)യെയാണ് കോടതി ശിക്ഷിച്ചത്. 2019 ഏപ്രില്‍ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് സത്യവീങ് സിങ്ങി(25)നെ പ്രേംശ്രീ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നു. സംഭവം നടന്ന് നാലുവര്‍ഷത്തിന് ശേഷമാണ് കേസിലെ ശിക്ഷാവിധി.ഭര്‍ത്താവിന് കറുത്തനിറമായതാണ് അരുംകൊലയ്ക്ക് കാരണമായതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍.
ഇരുണ്ടനിറത്തിലുള്ള ഭര്‍ത്താവ് വിരൂപനാണെന്നാണ് പ്രേംശ്രീ പറഞ്ഞിരുന്നത്. ഇതിന്റെപേരില്‍ വിവാഹംബന്ധം വേര്‍പ്പെടുത്താനും ഇവര്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഭര്‍ത്താവിന്റെ നിറത്തെച്ചൊല്ലി വര്‍ഷങ്ങള്‍ നീണ്ട വഴക്കും പ്രശ്‌നങ്ങളുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.