അനധികൃത പാര്‍ക്കിംഗ് വിവരം നല്‍കുന്നവര്‍ക്ക് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.റോഡുകളിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശം.മോട്ടോര്‍ വാഹന ചട്ടത്തില്‍ ഇതിനായുള്ള പരിഷ്‌കരണം ഉടന്‍ നടത്തുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
പുതിയ രീതി യാഥാര്‍ത്ഥ്യമാകുമ്ബോള്‍ ചിത്രങ്ങള്‍ സഹിതം വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം ലഭിക്കുക.പിഴയായി വാഹന ഉടമയില്‍ നിന്നും ഈടാക്കുന്ന തുകയുടെ പകുതി എന്ന നിലയ്ക്കാണ് 500 രൂപയുടെ പാരിതോഷികം.
നിരത്തില്‍ ഓരോ ദിവസവും കാറുകളുടെ എണ്ണം ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ റോട്ടില്‍ ശരിയായ വാഹനം പാര്‍ക്ക് ചെയ്യാത്ത വലിയ തലവേദനയാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.