Home Featured ബംഗളൂരു: ഗതാഗതനിയമ ലംഘനങ്ങള്‍; പിഴ ഇളവ് പദ്ധതി നീട്ടാന്‍ സാധ്യത

ബംഗളൂരു: ഗതാഗതനിയമ ലംഘനങ്ങള്‍; പിഴ ഇളവ് പദ്ധതി നീട്ടാന്‍ സാധ്യത

ബംഗളൂരു: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ പകുതി മാത്രം അടച്ച്‌ ഒറ്റത്തവണ തീര്‍പ്പാക്കാനുള്ള പദ്ധതി നീട്ടാന്‍ സാധ്യത.ഇതിനുള്ള സര്‍ക്കാര്‍ ഉത്തരവിന് കാത്തിരിക്കുകയാണെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ഹൈകോടതി ജഡ്ജിയും സംസ്ഥാന ലീഗല്‍ സര്‍വിസസ് അതോറിറ്റി (കെ.എസ്.എല്‍.എസ്.എ) എക്സിക്യൂട്ടിവ് ചെയര്‍മാനുമായ ജസ്റ്റിസ് ബി. വീരപ്പ കഴിഞ്ഞദിവസം ഇതുസംബന്ധിച്ച സൂചന നല്‍കിയിരുന്നു. പൊതുജനങ്ങളുടെയും പൊലീസിന്റെയും ആവശ്യം പരിഗണിച്ച്‌ പിഴത്തുകയില്‍ ഇളവ് നല്‍കുന്ന പദ്ധതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ ചൊവ്വാഴ്ച യോഗം ചേര്‍ന്നെങ്കിലും ഔദ്യോഗിക ഉത്തരവ് വന്നിട്ടില്ല. പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ കര്‍ണാടക ലീഗല്‍ സര്‍വിസസ് അതോറിറ്റി നിര്‍ദേശം ഗതാഗതവകുപ്പിന് കൈമാറിയിട്ടുണ്ട്. ഗതാഗതനിയമലംഘനങ്ങള്‍ സംബന്ധിച്ച കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ ഇത്തരം പദ്ധതി നടപ്പാക്കണമെന്ന നിര്‍ദേശം നേരത്തേ മുന്നോട്ടുവെച്ചതും ലീഗല്‍ സര്‍വിസസ് അതോറിറ്റിയാണ്. ആയിരക്കണക്കിനാളുകളാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്. ഫെബ്രുവരി 11നാണ് പദ്ധതി കാലാവധി അവസാനിച്ചത്.

ഫെബ്രുവരി 11 വരെ രേഖപ്പെടുത്തിയ നിയമലംഘനങ്ങള്‍ ഇത്തരത്തില്‍ അമ്ബത് ശതമാനം പിഴയില്‍ ഇളവുനേടി ഒറ്റത്തവണയായി തീര്‍പ്പാക്കാനുള്ള സൗകര്യമാണ് അനുവദിച്ചിരുന്നത്.സംസ്ഥാനത്താകെ 530 കോടി രൂപ പിഴ ഇനത്തില്‍ ഇനിയും കിട്ടാനുണ്ട്. ഇതില്‍ 500 കോടിയും ബംഗളൂരു നഗരത്തില്‍ നിന്നുതന്നെയാണ്. ഈ സാഹചര്യത്തിലായിരുന്നു പദ്ധതി തയാറാക്കിയത്. പദ്ധതി വഴി 130 കോടി രൂപ പിരിച്ചെടുക്കാന്‍ കഴിഞ്ഞെന്നാണ് ട്രാഫിക് പൊലീസിന്‍റെ കണക്ക്

മൂന്ന് വര്‍ഷം പ്രണയിച്ചു, 6 മാസം കൂടെ താമസിച്ചപ്പോള്‍ വില്ലനായി’, കാമുകിയെ കൊന്ന് കട്ടിലിനടിയില്‍ ഒളിപ്പിച്ചു; അറസ്റ്റ്

മുംബൈ: കാമുകിയെ കൊന്ന് കട്ടിലിനടിയില്‍ ഒളിപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതി പിടിയില്‍.മുംബൈയില്‍ നഴ്‌സായിരുന്ന മേഘയാണ് കൊല്ലപ്പെട്ടത്. പ്രതി ഹര്‍ദിക് ഷായെ പാല്‍ഘറിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് റെയില്‍വെ പൊലീസ് പിടികൂടിയത്. മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ആറ് മാസമായി ഒന്നിച്ചായിരുന്നു താമസമായിരുന്നു. ഒരുമിച്ച്‌ താമസം തുടങ്ങിയത് മുതലാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.ജോലിക്കാരിയായിരുന്ന മേഘയാണ് വീട്ടിലെ ചെലവുകളെല്ലാം നോക്കിയിരുന്നത്. ഹര്‍ദിക്കിന് ജോലി ഉണ്ടായിരുന്നില്ല.

ഇതേ ചൊല്ലി ഇരുവരും നിരന്തരം വഴക്കിട്ടിരുന്നതായി പൊലീസ് അറിയിച്ചു. അത്തരത്തില്‍ ഉണ്ടായ ഒരു വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.മേഘയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിലെ അറയില്‍ ഹാര്‍ദിക് ഒളിപ്പിക്കുകയായിരുന്നു. പിന്നാലെ വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും വിറ്റശേഷം ഈ പണവുമായാണ് ഇയാള്‍ കടന്നത്. പൊലീസ് തെരച്ചിലില്‍ ഇയാള്‍ ട്രെയിനില്‍ പാല്‍ഘറിലേക്ക് കടക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മനസിലായതോടെ റെയിവെ പൊലീസില്‍ വിവരമറിയിച്ച്‌ പിടികൂടുകയായിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group