ബെംഗളൂരു : ഗതാഗത നിയമലംഘനത്തിന്കുടിശ്ശികയുള്ള പിഴയടയ്ക്കുമ്പോൾ 50 ശതമാനം ഇളവനുവദിക്കുന്ന പദ്ധതി 15 ദിവസത്തേക്ക് കൂടി നീട്ടി ഗതാഗതവകുപ്പ്.ശനിയാഴ്ചമുതൽ മാർച്ച് 18 വരെ ഇളവ് ലഭിക്കും. ഗതാഗതവകുപ്പ് അധികൃതരും സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. നേരത്തേ ഫെബ്രുവരി രണ്ടുമുതൽ 11 വരെയാണ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ഒട്ടേറെപ്പേർ ആനുകൂല്യം ഉപയോഗപ്പെടുത്തി പിഴയടയ്ക്കുകയുംചെയ്തു. 120 കോടിയോളം രൂപയാണ് ഇക്കാലയളവിൽ പിഴയിനത്തിൽ പിരിഞ്ഞുകിട്ടിയത്. 41 ലക്ഷം കേസുകൾ തീർപ്പാക്കാനും കഴിഞ്ഞു.
ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ട് കേസുകൾ കുമിഞ്ഞുകൂടുന്ന സാഹചര്യത്തിൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദേശപ്രകാരമാണ് ഇളവ് അനുവദിച്ച പദ്ധതി ഗതാഗതവകുപ്പ് നടപ്പാക്കിയത്. ബെംഗളൂരു വൺ സെന്ററുകളിലും ബെംഗളൂരുവിന് പുറത്ത് കർണാടക വൺ സെന്ററുകളിലും ഓൺലൈനായി പിഴയടയ്ക്കാനുള്ള സംവിധാനവും ഗതാഗതവകുപ്പ് ഒരുക്കിയിരുന്നു.
ഇതിനുപുറമേ തിരഞ്ഞെടുത്ത ട്രാഫിക് പോലീസ് സ്റ്റേഷനുകളിലും സൗകര്യമൊരുക്കി.ആദ്യദിനംമുതൽ മികച്ച പദ്ധതിക്ക് ലഭിച്ചത്. 2022-ൽ ഹൈദരാബാദിൽ പരീക്ഷിച്ച് വിജയിച്ച മാതൃകയാണിത്. ഹൈദരാബാദിലെ ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ട പകുതിയോളം കേസുകളും ഈരീതിയിൽ തീർപ്പാക്കാൻ കഴിഞ്ഞിരുന്നു.
പിരിഞ്ഞുകിട്ടാനുള്ളത് 400 കോടിയോളം:ബെംഗളൂരുവിൽ മാത്രം ഇനി 400 കോടിയോളംരൂപ പിഴയിനത്തിൽ പിരിഞ്ഞു കിട്ടാനുണ്ടെന്നാണ് കണക്ക്. ഒരു കോടിയോളം കേസുകളും തീർപ്പാക്കാനുണ്ട്.സാധാരണയായി ഏതെങ്കിലും നിയമലംഘനത്തിന് നേരിട്ട് പിടികൂടുമ്പോഴാണ് വാഹനയുടമകളിൽനിന്ന് കുടിശ്ശികയുള്ള പിഴ ട്രാഫിക് പോലീസ് പിരിച്ചെടുക്കുന്നത്.
എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പലരും പിഴയടയ്ക്കുന്നതിന് വിസമ്മതിക്കുന്നസാഹചര്യമാണുണ്ടായിരുന്നത്.അതേസമയം, പിഴയിൽ ഇളവുനൽകുന്നത് ഗതാഗതനിയമം ലംഘിക്കുന്നവർക്ക്പ്രോത്സാഹനമാകുമെന്ന ആക്ഷേപമുയരുന്നുണ്ട്.
സഹോദരന്റെ ഭാര്യയുമായി അവിഹിതമില്ല; സത്യം തെളിയിക്കാന്‍ ‘അഗ്നിപരീക്ഷ’, ചടങ്ങിന് ഗ്രാമുഖ്യന്‍ ഫീസ് വാങ്ങിയത് 11 ലക്ഷം
പവിത്രമായ ക്ഷേത്രമാണ് കുടുംബമെങ്കില്‍ അതിലെ ദേവിയാണ് സ്ത്രീയെന്നാണ് ഭാരതീയ സങ്കല്‍പ്പം. പവിത്രതയും പരിശുദ്ധിയും ഇവിടെ ഉദ്ഘോഷിക്കപ്പെടുന്നു.പുരാണങ്ങളില്‍ ഭൂമിദേവിയുടെ മകളെന്നു പറയുന്ന സീതയ്ക്ക് അഗ്നിപരീക്ഷണം നേരിടേണ്ടിവന്നിട്ടുണ്ട്. രാവണന്റെ ലങ്കയില്‍ നിന്നു രക്ഷപ്പെടുത്തികൊണ്ടുവന്ന തന്റെ ഭാര്യയുടെ പാതിവ്രത്യശുദ്ധി തെളിയിക്കാന്‍ ശ്രീരാമന് സീതയോട് അഗ്നിപരീക്ഷ നടത്താന്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ ആജ്ഞ ശിരസാവഹിച്ച സീത അഗ്നിശുദ്ധി വരുത്തി തന്റെ പാതിവ്രത്യം തെളിയിക്കുകയും ചെയ്തു.
ഇതിനു സമാനമായ സംഭവം കഴിഞ്ഞ ദിവസം തെലങ്കാനയില്‍ നടന്നു. ഇവിടെ സ്ത്രീയല്ല, പുരുഷനാണ് അഗ്നിപരീക്ഷ നേരിടേണ്ടിവന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. തെലങ്കാനയിലെ മുലുഗുവിലാണു സംഭവം. സഹോദരന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന ഗംഗാധര്‍ അഗ്നിപരീക്ഷയ്ക്കു വിധേയനാകാന്‍ കല്‍പ്പിച്ചത് ഗ്രാമത്തലവന്മാരാണ്.
സഹോദരന്റെ ഭാര്യയുമായി ബന്ധമില്ലെന്നും തന്റെ ഭാര്യയെ വഞ്ചിട്ടില്ലെന്നും തെളിയിക്കാനുമാണ് ഗംഗാധര്‍ ക്രൂരമായ പീഡനം ഏറ്റുവാങ്ങിയത്.വിശാലമായ പാടത്തിന്റെ നടുവില്‍ കുട്ടിയിട്ട തീക്കനലിനു ചുറ്റും നനഞ്ഞ വസ്ത്രം ധരിച്ച് കൈ കൂപ്പി വലം വയ്ക്കുന്നതും കനലിനു നടുവില്‍ വച്ച ചുട്ടുപഴുത്ത ഇരുമ്ബുദണ്ഡ് എടുത്തുമാറ്റുന്നതും ശേഷം കൈ ശരീരത്തോടു ചേര്‍ത്തുവച്ചു നടന്നുപോകുന്നതും വീഡിയോയില്‍ കാണാം.ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ഇതാണ് ഡിജിറ്റല്‍ ഇന്ത്യയിലെ സാക്ഷരതാനിലവാരം എന്നാണ് ഒരു കമന്റെ്. രാജ്യത്ത് ഇതുപോലുള്ള നൂറു കണക്കിന് ഗോത്രങ്ങളുണ്ടെന്നും അവിടെയെല്ലാം ഭരണം നടത്തുന്നത് സമുദായത്തലവന്മാരാണെന്നും ഇത്തരം ആളുകള്‍ ജനങ്ങളെ ചൂഷണം ചെയ്താണ് ജീവിക്കുന്നതെന്നും ചിലര്‍ വെളിപ്പെടുത്തുന്നു.അതേസമയം, അഗ്നിപരീക്ഷ നടത്തിയിട്ടും ഗംഗാധര്‍ നിരപരാധിയാണെന്ന് അംഗീകരിക്കാന്‍ ഗ്രാമമുഖ്യന്മാര് തയാറായില്ല. കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായി ഗംഗാധറിന്റെ പക്കല്‍നിന്ന് 11 ലക്ഷം രൂപ ഗ്രാമത്തലവന്മാര് കൈക്കലാക്കുകയും ചെയ്തു..!