മംഗളൂരു:കര്‍ണാടകയില്‍ വിവിധ ജില്ലകളില്‍ വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ട് പിടികൂടി സൂക്ഷിച്ച 24000ത്തോളം കിലോഗ്രാം മയക്കുമരുന്നുകള്‍ ശനിയാഴ്ച പൊലീസ് നശിപ്പിച്ചു. ഇവക്ക് 50 കോടിയിലേറെ രൂപ വില വരുമെന്ന് ഡി ജി പി പ്രവീണ്‍ സൂദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ബയോമെഡികല്‍ വേസ്റ്റ് മാനജ്മെന്റ് കമ്ബനികള്‍ക്ക് കൈമാറിയ ലഹരി വസ്തുക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നശിപ്പിക്കുകയായിരുന്നു. കഞ്ചാവാണ് കൂടുതല്‍ – 23,829 കിലോഗ്രാം. പൊപി – 34.4, ബ്രൗണ്‍ ഷുഗര്‍ – ഒന്ന്, ഓപിയം-161.34, ഹഷിഷ്-6.15, ചരസ്-5.26 എന്നിങ്ങിനെ കിലോഗ്രാം, കൊകെയിന്‍-0.7, ഹെറോയിന്‍-0.278, എം ഡി എം എ പൗഡര്‍- 0.68, ആംഫെടാമിന്‍ – 0.209 എന്നിങ്ങനെ ഗ്രാം, എം ഡി എം എ ടാബ്‌ലറ്റ്സ്-919, എല്‍ എസ് ഡി-1298 എന്നിങ്ങനെ എണ്ണവുമാണ് നശിപ്പിച്ച മറ്റു മയക്കുമരുന്നുകള്‍. മൊത്തം വില – 50,23,01,619 രൂപ.കഴിഞ്ഞ വര്‍ഷം 4066 കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് റെജിസ്റ്റര്‍ ചെയ്തത്. 5291 പേര്‍ അറസ്റ്റിലായി.
ദക്ഷിണ കന്നഡ ജില്ലയില്‍ 50 കോടി രൂപ വിലവരുന്ന 354 കിലോഗ്രാം മയക്കുമരുന്നുകള്‍ നശിപ്പിച്ചതായി മംഗളുറു സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശികുമാറും ജില്ലാ പൊലീസ് സൂപ്രണ്ട് ഋഷികേശും പറഞ്ഞു.ഉഡുപ്പി ജില്ലയില്‍ 1.28 കോടി രൂപ വിലവരുന്ന മയക്കുമരുന്നുകളാണ് നശിപ്പിച്ചതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് വിഷ്ണുവര്‍ധന്‍ പറഞ്ഞു.