ബെംഗളൂരു: മണ്ഡ്യ നാഗമംഗലയിൽ എസ്യുവിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു.3 പേർക്ക് ഗുരുതര പരുക്ക്. ബെംഗളുരു- മംഗളൂരു ദേശീയപാതയിലെ നാഗത്തിഹള്ളിയിൽ ഞായറാഴ്ച രാത്രി വൈകിയാണ് അപകടം.
ബെംഗളൂരുവിൽ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം എസ്‌യുവിയിൽ മടങ്ങുകയായിരുന്ന ഹാസൻ സ്വദേശികളായ ശ്രീനിവാസ് മൂർത്തി (50), ഭാര്യ ജയന്തി (45), പ്രഭാകർ (75), എതിർദിശയിൽ തമ്മൂരിലേക്ക് പോകുകയായിരുന്ന കാറിലുണ്ടായിരുന്ന തമിഴ്നാടു സ്വദേശികളായ കിഷോർ, ഗണേഷ് എന്നിവരാണ് മരിച്ചത്.
എസ്‌യുവി നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം മറു ദിശയിലേക്കു കടന്നു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. 5 പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.പരുക്കേറ്റ ഗൗതം, ശബരീഷ്, കെവിൻ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയെ തുടർന്ന് ഡവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിനു കാരണമെന്ന് എസ്പി എൻ.യതീഷ് പറഞ്ഞു. ബിൻഡിഗാൻവില്ലെ പൊലീസ് കേസെടുത്തു.
വീട്ടിൽ പോകാനുള്ള വ്യഗ്രത; തൃശൂരിൽ ‘108’ ആംബുലൻസുമായി 14 കാരനായ രോഗി മുങ്ങി.
തൃശൂർ ജനറൽ ആശുപത്രിയിൽ കടുത്ത പനിയുമായി ചികിത്സക്കെത്തിയ 14 കാരനാണ് *108* ആംബുലൻസുമായി മുങ്ങിയത്.ഒല്ലൂരിൽ എത്തിയപ്പോൾ ആംബുലൻസ് ഓഫായതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ വണ്ടി തടഞ്ഞ് വെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു.തുടർന്ന് ഒല്ലൂർ പോലീസ് എത്തി കുട്ടിയെ തിരികെ ആശുപത്രിയിൽ എത്തിച്ചു.കടുത്ത പനിയെ തുടർന്നാണ് കുട്ടിയെ ഇന്ന് ആശുപത്രിയിൽ എത്തിച്ചത്.
തുടർന്ന് വീട്ടിൽ പോകണമെന്ന് ശാഠ്യം പിടിക്കുകയും ഇത് സമ്മതിക്കാതെ വന്നതോടെയാണ് ഇത്തരമൊരു സാഹസത്തിന് കുട്ടി മുതിർന്നതെന്നാണ് സൂചന.