Home Featured മംഗളൂരുവിലെ കൊലപാതകം: സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റഡിയില്‍

മംഗളൂരുവിലെ കൊലപാതകം: സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റഡിയില്‍

മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ മധ്യവയസ്കനെ കുത്തിക്കൊന്ന കേസില്‍ സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയില്‍.മുഴുവന്‍ പ്രതികളും ഉടന്‍ അറസ്റ്റിലാകുമെന്ന് മംഗളൂരു പൊലീസ് കമീഷണര്‍ ശശികുമാര്‍ അറിയിച്ചു.കാട്ടിപ്പള്ള നാലാം ബ്ലോക്കില്‍ താമസിക്കുന്ന ജലീല്‍ (45) ആണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. നെയ്താംഗഡിയില്‍ ഫാന്‍സി ഷോപ്പ് നടത്തുന്ന ജലീലിന് കടയുടെ മുന്നില്‍ നില്‍ക്കുമ്ബോഴാണ് നെഞ്ചിലും അടിവയറ്റിലും കുത്തേറ്റത്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.സംഭവത്തെ തുടര്‍ന്ന് അന്വേഷണത്തിന് എട്ടംഗങ്ങളുടെ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. കാട്ടിപള്ളയില്‍ 20 വര്‍ഷം മുമ്ബ് നടന്ന ഡ്രൈവറുടെ കൊലപാതകവുമായി ബന്ധപ്പെട്ട പകയാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു.

ഇതോടെ സൂറത്ത്കല്‍, സമീപ പ്രദേശങ്ങളായ പാണമ്ബുരു, കവുരു, ബജ്പെ എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ജൂലൈയില്‍ സമാന രീതിയില്‍ മുഹമ്മദ് ഫൈസല്‍ എന്ന യുവാവും ഇവിടെ കൊല്ലപ്പെട്ടിരുന്നു.

ഫോണ്‍ പേ ഇനി സ്വതന്ത്രം ; ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് വേര്‍പിരിഞ്ഞു

ഫ്ലിപ്കാര്‍ട്ടിന്റെ അവരുടെ വഴി, ഫോണ്‍ പേയ്ക്ക് അവരുടെ വഴി, അതാണ് നിലവിലെ അവസ്ഥ. കഴിഞ്ഞ ദിവസമാണ് ഫോണ്‍പേ ഇനി സ്വതന്ത്രമായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.നേരത്തെ ഫ്ലിപ്കാര്‍ട്ടിനായിരുന്നു ഫോണ്‍‍പേയുടെ ഉടമസ്ഥാവകാശം. ഇതാണ് നിലവില്‍ ഡിജിറ്റല്‍ പേമെന്റ് കമ്ബനിയായ ഫോണ്‍പേ വേര്‍പ്പെടുത്തിയത്.

ഫ്ലിപ്കാര്‍ട്ടിന്റെ ഓഹരിയുടമകള്‍ നേരിട്ടാണ് ഫോണ്‍പേയില്‍ നിന്ന് ഓഹരികളെടുത്തിരുന്നത്. ഇതോടെ ഫോണ്‍പേ പൂര്‍ണമായും ഇന്ത്യന്‍ കമ്ബനിയായി മാറി. സ്വതന്ത്രകമ്ബനിയായതോടെ വളര്‍ച്ച ഉറപ്പാക്കുന്നതിനൊപ്പം ഇന്‍ഷുറന്‍സ്, വെല്‍ത്ത് മാനേജ്‌മെന്റ്, വായ്പ തുടങ്ങി പുതിയമേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കമ്ബനി ലക്ഷ്യമിടുന്നുണ്ട്. രണ്ട് വഴിക്കായെങ്കിലും ഇപ്പോഴും ഫോണ്‍പേയിലെ പ്രധാന ഓഹരിയുടമകള്‍ വാള്‍മാര്‍ട്ട് തന്നെയാണ്.

രാജ്യത്തെ ഏറ്റവുംവലിയ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമാണ്. ഫോണ്‍പേ. 2016-ലാണ് കമ്ബനിയെ ഫ്ലിപ്കാര്‍ട്ട് സ്വന്തമാക്കിയത്. 40 കോടിയിലധികം ഉപഭോക്താക്കളാണ് നിലവില്‍ കമ്ബനിക്കുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group