Home Featured ബെംഗളൂരു: കാപ്പിക്കുരു മോഷണം ആരോപിച്ച് ദളിത് യുവാവിനെ മർദിച്ച സംഭവം;5 പേർ അറസ്റ്റിൽ.

ബെംഗളൂരു: കാപ്പിക്കുരു മോഷണം ആരോപിച്ച് ദളിത് യുവാവിനെ മർദിച്ച സംഭവം;5 പേർ അറസ്റ്റിൽ.

ബെംഗളൂരു: ഹാസനിലെ എസ്റ്റേറ്റിൽ നിന്നു കാപ്പിക്കുരു മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിത് യുവാവിനെ മരത്തിൽ തലകീഴായി കെട്ടിത്തൂക്കി മർദിച്ചതിനു 5പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പിത്തോട്ടം തൊഴിലാളികളായ രാഘവേന്ദ്ര, ഉമേഷ്, കീർത്തി, ശാമുവൽ, നവീൻ രാജ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ബേലൂർ ബെല്ലവാരയിലാണു സംഭവം.

കിട്ടുവാര സ്വദേശി മഞ്ജുവിനെ മർദിക്കുന്ന വിഡിയോ വൈറലായതിനെ തുടർന്നു പൊലീസ് കേസെടുക്കു കയായിരുന്നു. തന്നെ തല്ലരുതേയെന്ന് മഞ്ജു അപേക്ഷിക്കുന്നു ണ്ടെങ്കിലും രാത്രിയിലുടനീളം വടികൾ കൊണ്ട് മർദിച്ച് അവശനാക്കുന്നതു വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതു കണ്ട് പൊലീസ് എത്തിയാണ് മഞ്ജു നാഥിനെ മോചിപ്പിച്ചത്. ഇയാളെ ബേലൂർ ഗവ.ആശുപ്രതിയിൽ പ്രവേശിപ്പിച്ചതായി എസ്പി ഹരി റാം ശങ്കർ പറഞ്ഞു.

ഭര്‍ത്താവിന്റെ വഞ്ചനയ്ക്ക് ഇരയായി ; ഭാര്യ വേശ്യാലയത്തില്‍ എത്തി ലൈംഗികത്തൊഴിലാളിയെ പൂര്‍ണ്ണനഗ്നയാക്കി മര്‍ദ്ദിച്ചു

ഭര്‍ത്താവിന്റെ വഞ്ചനയ്ക്ക് ഇരയായ ഭാര്യ വേശ്യാലയത്തില്‍ കയറി ലൈംഗികത്തൊഴിലാളിയെ മര്‍ദ്ദിച്ചു. ഭര്‍ത്താവിനൊപ്പം കിടക്കപങ്കിട്ട യുവതിയെ കണ്ടെത്തി വസ്ത്രങ്ങള്‍ വലിച്ചു കീറി പൂര്‍ണ്ണനഗ്നയാക്കിയാണ് മര്‍ദ്ദിച്ചത്.തായ്‌ലന്റിലെ ഫുക്കറ്റിലെ ഒരു മസാജ് പാര്‍ലറില്‍ നടന്ന സംഭവത്തില്‍ ലൈംഗികതൊഴിലാളിയായ യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.കയ്യോടെ പിടികൂടാന്‍ ഭാര്യ എത്തുമ്ബോള്‍ ഭര്‍ത്താവ് എല്ലാം കഴിഞ്ഞ് പോയിരുന്നു. ലൈംഗികത്തൊഴിലാളിയായ യുവതി മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ഒരു ടൗവ്വല്‍ മാത്രമായിരുന്നു ലൈംഗികത്തൊഴിലാളിയുടെ വേഷം.

ഭാര്യ ഈ വസ്ത്രം വലിച്ചഴിച്ച ശേഷമായിരുന്നു മര്‍ദ്ദനം. അഞ്ചു മിനിറ്റോളം അടിയും ഇടിയും തൊഴിയുമെല്ലാം ഇവര്‍ നടത്തി.മര്‍ദ്ദനമേല്‍ക്കുമ്ബോള്‍ തന്നോട് ക്ഷമിക്കണമെന്നും അയാള്‍ വിവാഹിതനാണെന്നും ഭാര്യ ഉണ്ടായിരുന്നെന്നും തനിക്ക് അറിയില്ലായിരുന്നു എന്നും ഇനിയൊരിക്കലും അയാളെ കാണുകയില്ലെന്നും ലൈംഗികത്തൊഴിലാളി പറയുകയും ചെയ്യുന്നുണ്ട്. വേശ്യാലയത്തിലെ മറ്റു യുവതികള്‍ നോക്കി നില്‍ക്കുമ്ബോഴാണ് മര്‍ദ്ദനം. യുവതിയുടെ ഫോണ്‍ തട്ടിപ്പറിക്കുകയും മുടിയില്‍ പിടിച്ച്‌ വലിക്കുകയും ചെയ്തു.

സെക്‌സ്‌ടോയ്‌സ്, കണ്ണാടി, സെക്‌സ് ചെയറുകള്‍ ഉപയോഗിച്ച ടിഷ്യൂകള്‍ എന്നിവയെല്ലാം മുറിയില്‍ ചിതറിക്കിടക്കുന്നുണ്ട്. ലൈംഗികത്തൊഴിലിന് അംഗീകാരമുള്ള തായ്‌ലന്റില്‍ മണിക്കൂറിന് ഒരാള്‍ക്ക് 2000 ബാഹ്ത്താണ് കൂലി. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണവും തുടങ്ങി. ബീച്ചുകള്‍ക്കും ആഘോഷമായ രാത്രി ജീവിതത്തിനും പേരുകേട്ട ഐലന്റുകളില്‍ ഒന്നിലായിരുന്നു സംഭവമെന്നാണ് പോലീസ് പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group