തീവ്രവാദ ബന്ധം സംശയിക്കപ്പെട്ട് ബെംഗളുരുവില്‍ അഞ്ച് പേര്‍ പിടിയില്‍.ബെംഗളുരുവിലെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക പോലീസിന്റെ സെൻട്രല്‍ ക്രൈം ബ്രാഞ്ചിന്റെ നടപടി.ബെംഗളൂരു സ്വദേശികളായ സയ്യിദ് സുഹൈല്‍ , ഉമര്‍, ജുനൈദ്, മുദ്ദസിര്‍, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്ന് ഏഴു നാടൻ തോക്കുകള്‍ 12 മൊബൈല്‍ ഫോണുകളും ബോംബ് നിര്‍മാണ വസ്തുക്കളും സിം കാര്‍ഡുകളും സാറ്റലൈറ്റ് ഫോണുകളും വാക്കി ടോക്കികളും പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കള്‍ സെൻട്രല്‍ ക്രൈം ബ്രാഞ്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.2017 ല്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കേസില്‍ പ്രതികളായി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന ഇവര്‍ ഇവിടെ വെച്ച് തടിയന്റവിട നസീറിനെ പരിചപ്പെട്ടതോടെയാണ് തീവ്രവാദത്തിലേക്ക് ആകൃഷ്ടരായതെന്നു പോലീസ് പറഞ്ഞു.
2008 ല്‍ ബംഗളുരുവില്‍ നടന്ന സ്ഫോടന പരമ്ബര കേസില്‍ ഒന്നാം പ്രതിയാണ് തടിയന്റവിടെ നസീര്‍. ഇതേകേസില്‍ 31-ാം പ്രതിയാണ് പിഡിപി ചെയര്‍മാൻ അബ്ദുള്‍നാസര്‍ മഅദനി.ജയിലില്‍ നിന്നിറങ്ങിയ ശേഷം നസീറിന്റെ നിര്‍ദേശ പ്രകാരം തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടു പ്രതികള്‍ പ്രവര്‍ത്തിക്കാൻ തുടങ്ങി. ഇവരെ തീവ്രവാദ സംഘടനകളുമായി ബന്ധിപ്പിച്ചിരുന്ന മുഖ്യകണ്ണി ഒളിവില്‍ ആണെന്നും സെൻട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചു.2008 ല്‍ ബംഗളുരുവില്‍ നടന്ന സ്ഫോടന പരമ്ബര കേസില്‍ ഒന്നാം പ്രതിയാണ് തടിയന്റവിടെ നസീര്‍.
ഇതേകേസില്‍ 31-ാം പ്രതിയാണ് പിഡിപി ചെയര്‍മാൻ അബ്ദുള്‍നാസര്‍ മഅദനി.ബെംഗളൂരു ആര്‍ടി നഗറിലെ സുല്‍ത്താൻ പല്യയില്‍ ഉള്ള കനകനഗറില്‍ വാടക വീട്ടില്‍ താമസിച്ചായിരുന്നു ഇവര്‍ ഭീകരാക്രമണങ്ങള്‍ക്കു പദ്ധതിയിട്ടിരുന്നത്. ഈ പ്രദേശത്തു നിന്ന് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. ബൈക്ക് മെക്കാനിക്കുകളായി ജോലി നോക്കുകയായിരുന്നു പ്രതികള്‍.
ഇടുക്കി മെഡിക്കല്‍ കോളജിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് ആവശ്യം
ഇടുക്കി മെഡിക്കല്‍ കോളജിന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നല്‍കണമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് യുവജന വിഭാഗം ആവശ്യപ്പെട്ടു.ഇടുക്കി മെഡിക്കല്‍ കോളജ് സ്ഥാപിതമായത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്.ഇടുക്കി മെഡിക്കല്‍ കോളജ് ഇടുക്കിയെ സ്നേഹിക്കുന്ന ഉമ്മൻ ചാണ്ടിയുടെ നാമത്തില്‍ അറിയപ്പെടണമെന്നും അത് അദ്ദേഹത്തോടുള്ള മലയോര ജനതയുടെ ആദരവാണെന്നും യുവജന വിഭാഗം ജില്ലാ പ്രസിഡന്‍റ് ടിൻസ് ജെയിംസ് പറഞ്ഞു.
പാര്‍ട്ടി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്‍റ് സാം ജോര്‍ജ്, ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ ഇടക്കുളത്തില്‍, വാഴത്തോപ്പ്, കഞ്ഞിക്കുഴി മണ്ഡലം പ്രസിഡന്‍റുമാരായ രാജേന്ദ്രൻ ഗുരുക്കള്‍, ലാജി പ്ലാത്തോട്ടം, യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്‍റ് ലാല്‍ ഭാസ്കര്‍, അൻഷാജ് കല്ലേകണ്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു