പൂനെ-ബെംഗളൂരു ഹൈവേയില്‍ (Pune-Bengaluru Highway) 48 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഞായറാഴ്ച വൈകിട്ട് നേവാലെ പാലത്തിലാണ് സംഭവം നടന്നത്. ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.
പതിനഞ്ചോളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ഇവരില്‍ ആരുടയെും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവര്‍ക്ക് സംഭവസ്ഥലത്തു വെച്ചു തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നു. ഇവരില്‍ എട്ടു പേരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
അപകടത്തെ തുടര്‍ന്ന് ട്രക്കിലുണ്ടായിരുന്ന എണ്ണ റോഡിലേക്ക് ഒഴുകിയതും അപകടത്തിന്റെ ആഘാതം കൂടാന്‍ കാരണമായി. അപകടത്തെത്തുടര്‍ന്ന് രണ്ട് കിലോമീറ്ററിലധികം ദൂരമാണ് ഗതാഗതക്കുരുക്കുണ്ടായത്.
“ട്രക്കിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങളില്‍ ഇടിക്കുകയും 24 ലധികം വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇതില്‍ 22 വാഹനങ്ങളും കാറുകളാണ്. ഒരെണ്ണം ഓട്ടോറിക്ഷയാണ്. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകള്‍ ഏറ്റിട്ടില്ല,” സോണ്‍ III ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സുഹേല്‍ ശര്‍മ പറഞ്ഞു.
രക്ഷാപ്രവര്‍ത്തകരെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ സംഭവസ്ഥലത്തു നിന്നും മാറ്റി. 48 വാഹനങ്ങള്‍ കൂട്ടിയിടിച്ചതായും ചിലതിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ ചില വാഹനങ്ങള്‍ ചെറിയ കേടുപാടുകളാണ് ഉണ്ടായിരിക്കുന്നതെന്ന് പൂനെ മെട്രോപൊളിറ്റിക്കല്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കു കീഴിലുള്ള അഗ്നിശമന വിഭാഗം അറിയിച്ചു.
അഗ്നിശമന സേനയുടെയും പിഎംആര്‍ഡിഎയുടെയും രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ സംഭവ സ്ഥലത്ത് എത്തി പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയെന്നും സംഭവത്തെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളോ തെറ്റായ വിവരങ്ങളോ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവെയ്ക്കരുതെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായി പൂനെയിലെ ശിവാജിനഗര്‍ മണ്ഡലം എംഎല്‍എ സിദ്ധാര്‍ത്ഥ് ഷിറോള്‍ പറഞ്ഞു.
അമിതവേഗതയില്‍ വന്ന ട്രക്ക് ആദ്യം റോഡിലൂടെ വന്ന ചില വാഹനങ്ങളില്‍ ഇടിച്ചു. ഈ വാഹനങ്ങള്‍ പിന്നീട് മറ്റു വാഹനങ്ങളില്‍ ഇടിച്ചതായും അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ച കാറിന്റെ ഉടമസ്ഥന്‍ പറഞ്ഞു. “അപകടത്തില്‍ ഞങ്ങളുടെ കാറും ഇടിച്ചു. ഞങ്ങള്‍ നാലു പേരായിരുന്നു വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നത്.
എയര്‍ബാഗുകള്‍ തുറന്നതിനാല്‍ ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ല. പക്ഷേ റോഡില്‍ ഞങ്ങള്‍ക്ക് ചുറ്റുമുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ കൂട്ടിയിടിക്കുന്നത് ഞങ്ങള്‍ കണ്ടിരുന്നു” അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
തെലങ്കാനയില്‍ ലോറിയും ട്രാക്ടറും കൂട്ടിയിടിച്ച് കഴിഞ്ഞ ദിവസം അപകടം ഉണ്ടായിരുന്നു. മുംഗളയ്ക്കടുത്ത് ഹൈദരാബാദ്-വിജയവാഡ ദേശീയപാതയില്‍ നവംബര്‍ 13 ന് പുലര്‍ച്ചെയായിരുന്നു അപകടം. അപകടത്തില്‍ ഒരു കുട്ടിയടക്കം അഞ്ച് പേര്‍ മരിച്ചു. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ട്രാക്ടറിലുള്ളവരാണ് അപകടത്തില്‍പെട്ടത്. മുംഗളയിലെ അയ്യപ്പക്ഷേത്രത്തില്‍ പോയി മടങ്ങി വരുന്നവരാണ് അപകടത്തില്‍പെട്ടവര്‍. മുപ്പതോളം പേരാണ് ട്രാക്ടറിലുണ്ടായിരുന്നത്. എതിര്‍ദിശയില്‍ നിന്ന് അതിവേഗതിയില്‍ എത്തിയ ലോറി ട്രാക്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാക്ടറില്‍ ഉണ്ടായിരുന്ന മുപ്പത് പേരും റോഡിലേക്ക് തെറിച്ചുവീണു.
ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്താന്‍ കോണ്‍ഗ്രസ്
മുംബൈ: രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്തുമെന്ന് വിവരം. ഗുജറാത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോൺഗ്രസിന്‍റെ ആലോചന. കോണ്‍ഗ്രസ് സ്ഥാപകദിനമായ ഡിസംബർ 28ന് അസം, ഒഡീഷ, ത്രിപുര സംസ്ഥാനങ്ങളിൽ പ്രത്യേകം യാത്ര സംഘടിപ്പിക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്. രാഹുൽ ഗാന്ധി ഇപ്പോൾ നയിക്കുന്ന യാത്ര വിജയകരമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തൽ.
അതേ സമയം ‘ഭാരത് ജോഡോ യാത്ര’യില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പങ്കെടുത്തതിന്‍റെ പേരില്‍ ജോഡോ യാത്ര നയിക്കുന്ന കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്ത് എത്തി.
സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി കോണ്‍ഗ്രസ് നേതാവിനെ വിമര്‍ശിച്ചത്. “ഒരു കോൺഗ്രസ് നേതാവ് നർമ്മദാ അണക്കെട്ട് പദ്ധതി മൂന്ന് പതിറ്റാണ്ടായി സ്തംഭിപ്പിച്ച ഒരു സ്ത്രീക്കൊപ്പം പദയാത്ര നടത്തുന്നത് കണ്ടു.”
മേധാ പട്കർ ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകൾ സൃഷ്ടിച്ച നിയമതടസ്സങ്ങൾ കാരണം നർമ്മദാ നദിക്ക് മുകളിലൂടെ സർദാർ സരോവർ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി മൂന്ന് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മേധാ പട്കര്‍ ഗുജറാത്തിനെ അപകീർത്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
നർമ്മദാ അണക്കെട്ടിന് എതിര്‍ത്തവരുടെ തോളിൽ കൈവെച്ചാണോ നിങ്ങൾ പദയാത്ര നടത്തുന്നത് എന്ന് വോട്ട് ചോദിച്ചെത്തുമ്പോള്‍ കോൺഗ്രസിനോട് ചോദിക്കൂ എന്ന് വോട്ടര്‍മാരോട് പ്രധാനമന്ത്രി മോദി പറഞ്ഞു.