ബെംഗളൂരു കേന്ദ്ര മാന ദണ്ഡം ലംഘിച്ച് ബെംഗളൂരു വിമാനത്താവളത്തിൽ 4 വയസ്സുകാരനെ നിർബന്ധിത കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയതായി പരാതി. യുഎസ് പൗരൻ മാരായ ദമ്പതികളും കുട്ടിയും പോർട്ട് ബ്ലെയറിലേക്കു വിനോദ യാത്ര പോകാൻ എത്തിയതായിരുന്നു. വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ദമ്പതികൾക്കൊപ്പം കുട്ടിയെയും ആർടി പിസി ആർ പരിശോധനയ്ക്കു നിർബന്ധിക്കുകയായിരുന്നു. വിസമ്മതിച്ചാൽ കുട്ടിയെ ഒപ്പം വിടില്ലെന്നും അധികൃതർ പറഞ്ഞതായാണ് ആരോപണം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് വിമാനത്താവളങ്ങളിൽ 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു കോവിഡ് പരിശോധന ആവശ്യമില്ല.