ബെംഗളൂരു: യെലഹങ്ക ന്യൂ ടൗണിൽ ഒന്നരലക്ഷം രൂപയുടെ കഞ്ചാവ് വിറ്റതിന് രണ്ട് ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ) വിദ്യാർത്ഥികളും ഏവിയേഷനിൽ ഡിപ്ലോമ പഠിക്കുന്ന മറ്റൊരാളും ഉൾപ്പെടെ നാല് പേരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.
ഡെലിവറി ബോയ് അഭിൻ, വിദ്യാർഥികളായ ആൽവിൻ, അജിത്ത്, സുഹൈൽ എന്നിവരാണ് പ്രതികൾ. എല്ലാവരും 20 നും 21 നും ഇടയിൽ പ്രായമുള്ളവരും കേരളത്തിൽ നിന്നുള്ളവരും. യെലഹങ്ക മേഖലയിലെ പ്രശസ്തമായ കോളേജിലാണ് വിദ്യാർത്ഥികൾ പഠിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇവർ അഭിനിൽ നിന്ന് കഞ്ചാവ് ശേഖരിച്ച് കോളേജ് സുഹൃത്തുക്കൾക്ക് വിൽക്കും.