കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകളിലെ 3261 ഒഴിവുകളിലേക്കായി സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു, ബിരുദം എന്നീ യോഗ്യതകള്‍ അടിസ്ഥാനമാക്കിയുള്ള വിവിധ തസ്തികകളിലേക്കാണ് നിയമനം. ഓരോ തലത്തിലെയും നിശ്ചിത യോഗ്യതകൂടി പരിഗണിച്ചാണ് അപേക്ഷ അയക്കേണ്ടത്. 2022 ജനുവരിയിലോ ഫെബ്രുവരിയിലോ പരീക്ഷ നടക്കും. കര്‍ണാടക/കേരള റീജനില്‍ ഉള്‍പ്പെടുന്ന കേരളത്തില്‍ ഏഴ് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.
കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രമുള്ളത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും. പരീക്ഷാസമയം ഒരു മണിക്കൂര്‍. ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ അവയര്‍നസ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ഭാഷ (അടിസ്ഥാന വിവരങ്ങള്‍) എന്നീ നാല് വിഷയങ്ങളില്‍നിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും. അവസാന തീയതി: ഒക്ടോബര്‍25. തസ്തികകള്‍, യോഗ്യത ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ssc.nic.in