ബെംഗളൂരു: നഗരത്തിലെകാമ്പസുകളിൽ പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ ‘സൻമിത്ര’ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 31 വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തി. 6 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 2 ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ നിന്നു 1200 വിദ്യാർഥികളുടെ മൂത്ര സാംപിളുകൾ ശേഖരിച്ചതിൽ 585 എണ്ണമാണ് പരിശോധനയ്ക്കു വിധേയമാക്കിയത്.

ഇതിൽ 31 സാംപിളുകളാണ് പോസിറ്റീവായത്.ബെംഗളൂരു വെസ്റ്റ് ഡിവിഷൻ പോലീസിന്റെ നേതൃത്വത്തിലാണ് നഗരത്തിലെ വിവിധ കാമ്പസുകളിൽ പരിശോധന നടത്തിയത്. ഡിജിപി എം.എ.സലീമാണ് ‘സൻമിത്ര’ യജ്ത്തിനു നേതൃത്വം നൽകുന്നത്. പോലീസിനു പുറമെ ഡോക്ടർമാരും മറ്റു ആശുപത്രി ജീവനക്കാരുമൊക്കെ ഈ യജ്ഞത്തിന്റെ ഭാഗമാണ്.ലഹരിക്കെതിരെ വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുമെന്ന് പോലീസ് അറിയിച്ചു.അതേസമയം സംസ്ഥാനത്ത് ലഹരിമരുന്നിനെതിരെ കർശന നീക്കമാണ് പോലീസ് നടത്തുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 2,378 ലഹരിമരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തതത്. കഴിഞ്ഞ ഒരു വർഷം 6,825 ലഹരി കേസുകളാണ് രജിസ്റ്റർ ചെയ് സ്ഥാനത്താണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ തന്നെ 2500-ഓളം കേസുകൾ രജിസ്റ്റർ ചെയ്തത്. ബെംഗളൂരു അടക്കം സംസ്ഥാനത്തുടനീളം ലഹരി മരുന്നുവിൽപ്പനയും ഉപഭോഗവും തടയാൻ പോലീസ് പ്രത്യേക പരിശോധനയും നടത്തിവരികയാണ്.