ബെംഗളൂരു : ആഴ്ചകൾക്കിടെ 3 കെട്ടിടങ്ങൾ നിലംപൊത്തിയ ബെംഗളൂരുവിൽ മുന്നൂറോളം കെട്ടിടങ്ങൾ അപകടാവസ്ഥയിലുള്ളതായി കണ്ടെത്തി.2019ൽ ബിബിഎംപി പരിശോധനയിൽ കണ്ടെത്തിയ 185 എണ്ണത്തിനു പുറമേയാണിത്.കഴിഞ്ഞ മാസം അടിക്കടി 2 കെട്ടിടം തകർന്നതിനെ തുടർന്നാണ് ജനങ്ങൾക്കു ഭീഷണിയായ കെട്ടിടങ്ങൾ കണ്ടെത്താൻ ബിബിഎംപി സർവേ ആരംഭിച്ചത്.ഇതിന്റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
വൻ അപകടഭീഷണിയുള്ള കെട്ടിടങ്ങളുണ്ടെങ്കിൽ ഉടൻ പൊളിച്ചു നീക്കുമെന്നു ബിബിഎംപി അധികൃതർ പറഞ്ഞു. നേരത്തേ കണ്ടെത്തിയ 185 കെട്ടിടങ്ങളിൽ 10 എണ്ണം പൊളിച്ചുനീക്കിയിരുന്നു. ശേഷിച്ച 175 കെട്ടിടങ്ങളുടെ ഉടമകൾക്കു നോട്ടിസ് അയച്ചിരുന്നു. ഇവയുടെ ഇപ്പോഴത്തെ അവസ്ഥയെന്തെന്നു വീണ്ടും പരിശോധിക്കുമെന്നും അധികൃതർ പറഞ്ഞു.