Home Featured ലോകകപ്പ് ഫൈനല്‍ കാണുന്നതിനിടെ അഞ്ചാം നിലയില്‍ നിന്ന് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

ലോകകപ്പ് ഫൈനല്‍ കാണുന്നതിനിടെ അഞ്ചാം നിലയില്‍ നിന്ന് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

by കൊസ്‌തേപ്പ്

മുംബൈ: ഫിഫ ലോകകപ്പ് ഫൈനല്‍ കാണാന്‍ മുംബൈയിലെ ഒരു ക്ലബിലെത്തിയ കുടുംബത്തിലെ മൂന്ന് വയസുകാരന്‍ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരിച്ചു. കുടുബത്തോടൊപ്പം ഫ്രാന്‍സ്-അര്‍ജന്‍റീന ഫൈനല്‍ ഇവിടെ കാണാനെത്തിയ കുട്ടി ശുചിമുറിയിൽ നിന്ന് മടങ്ങിവരവെ കോണിപ്പടിക്ക് ഇടയിലൂടെ താഴേക്ക് തെന്നി വീഴുകയായിരുന്നു എന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തെ കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷിച്ചുവരികയാണ്. 

11 വയസുകാരനായ മറ്റൊരു കുട്ടിയാണ് മൂന്ന് വയസുകാരന്‍ അപകടത്തില്‍പ്പെട്ട വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. ഗുരുതമായി പരിക്കേറ്റ കുട്ടിയെ കുടുംബാംഗങ്ങളും ക്ലബിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ തലയുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും സാരമായി പരിക്കേറ്റിരുന്നു. പതിനൊന്ന് വയസുകാരന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് കുട്ടിയുടെ മരണം വിശദമായി അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്‍റെ കലാശപ്പോരില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തിയിരുന്നു. എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനായുള്ള കിംഗ്‌സ്‌ലി കോമാന്‍റെ രണ്ടാം കിക്ക് എമി മാര്‍ട്ടിനസ് തടുത്തിട്ടത് നിര്‍ണായകമായി. ചൗമെനിയുടെ ഷോട്ട് ഗോള്‍ പോസ്റ്റിന് പുറത്തേക്ക് പോവുകയും ചെയ്തു എക്‌സ്ട്രാ ടൈമിന്‍റെ അവസാന നിമിഷം വമ്പന്‍ സേവുമായും എമി തിളങ്ങി. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം ഇതോടെയാണ് 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തിയത്. 

ഫുട്ബോള്‍ ലോകകപ്പ് കിരീടവുമായി ലിയോണല്‍ മെസിയും സംഘവും അർജന്‍റീനയിലെത്തി. ബ്യൂണസ് അയേഴ്സ് വിമനത്താവളത്തിൽ നിന്ന് തുറന്ന ബസിലാണ് ടീം ഫു‍ട്ബോൾ അസോസിയേഷൻ ആസ്ഥാനത്തേക്ക് പോയത്. ലക്ഷക്കണക്കിന് പേര്‍ മെസിയെയും സംഘത്തെയും വരവേൽക്കാൻ എത്തി.

ഹിജാബ് വിലക്കിന് പിന്നാലെ ഹലാല്‍ നിരോധന നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍; പരിചയൊരുക്കാന്‍ കോണ്‍ഗ്രസ്

ബംഗളുരു: സംസ്ഥാനമൊട്ടാകെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയത് വന്‍ വിവാദമായതിന് പിന്നാലെ അടുത്ത ഗൂഢനീക്കവുമായി കര്‍ണാടക ബിജെപി സര്‍ക്കാര്‍.

ഹലാല്‍ നിരോധനത്തിനുള്ള നീക്കമാണ് അണിയറയില്‍ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ സൂചന നല്‍കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ബിജെപി എം.എല്‍.എമാരില്‍ ഒരാളും രംഗത്തെത്തി.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് ബില്‍ അവതരിപ്പിക്കാനാണ് നീക്കം. ബില്ലില്‍ നിന്ന് പിന്മാറുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അതേസമയം, ബില്ലിനെ എതിര്‍ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

“നോക്കാം. സ്വകാര്യ ബില്ലിന് അതിന്റേതായ നിലപാടുണ്ട്. എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് ഞങ്ങള്‍ പരിശോധിക്കും”- മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജെപി എം.എല്‍.എ രവി കുമാറാണ് നിയമസഭയില്‍ ഹലാല്‍ നിരോധന ബില്‍ സ്വകാര്യമായി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. മുസ്‌ലിം സംഘടനകളാണ് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നതെന്നും അതിനായി വന്‍ തുക ഈടാക്കുന്നതായും ഇതില്‍ നിന്ന് വന്‍ ലാഭം കൊയ്യുന്നുണ്ടെന്നും രവി കുമാര്‍ ആരോപിച്ചു.

അംഗീകൃത അധികാരിയെ നിയമിക്കുന്നത് വരെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിരോധിക്കണം എന്ന് ബില്‍ നിര്‍ദേശിക്കുന്നു. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ രവികുമാര്‍ നേരത്തെ ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്‌ലോട്ടിന്‌ കത്തയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാനും രവികുമാര്‍ കത്തെഴുതിയിട്ടുണ്ട്. 2006ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയാണ് കത്ത്. സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളേയും ഭക്ഷണസാധനങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതില്‍ നിന്ന് വിലക്കുന്നതാണ് ഭേദഗതി.

ഭേദഗതി സംസ്ഥാന സര്‍ക്കാരിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്നും ഖജനാവിന് 5000 കോടിയുടെ അധിക വരുമാനം ഉണ്ടാക്കുമെന്നും കത്തില്‍ അവകാശപ്പെടുന്നു. ഹലാല്‍ ഭക്ഷണം എക്കണോമിക് ജിഹാദ് ആണെന്ന ആരോപണവുമായി ഈ വര്‍ഷം ആദ്യം ബിജെപി നേതാവ് രംഗത്തെത്തിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് ഹലാലിനെ ചൊല്ലി വിവാദം ആരംഭിച്ചത്.

നവരാത്രി, ഉഗാഡി ഉത്സവങ്ങവങ്ങളോടനുബന്ധിച്ച്‌ ഹലാല്‍ ഭക്ഷണങ്ങള്‍ ബഹിഷ്കരിക്കണം എന്നാവശ്യപ്പെട്ട് വിവിധ സംഘ്പരിവാര്‍- ഹിന്ദുത്വ സംഘടനകളും രംഗത്തെത്തിയിരുന്നു. അമുസ്‌ലിംകള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള മാംസ വിഭവങ്ങള്‍ വിതരണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ദീപാവലിക്ക് മുന്നോടിയായി കെ.എഫ്.സി, മക്ഡൊണാള്‍ഡ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി ചില ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

2021 ഡിസംബറിലാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം ആരംഭിക്കുന്നത്. സ്കൂളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെതിരെ ഉഡുപ്പിയിലെ ഒരു സ്കൂളിലെ ആറ് വിദ്യാര്‍ഥിനികള്‍ സമരം ആരംഭിക്കുകയും ഇവരെ പുറത്താക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കലക്ടര്‍ ഇടപെട്ടെങ്കിലും പരിഹാരമുണ്ടായില്ല. ഇതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധവും പിന്നാലെ വിലക്കും തുടര്‍ന്നു.

പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയതോടെ ദേശീയതലത്തില്‍ തന്നെ പ്രതിഷേധം അലയടിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി സര്‍ക്കാരിന്റെ വിലക്ക് നടപടി ശരിവയ്ക്കുകയായിരുന്നു. നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ് കേസ്.

You may also like

error: Content is protected !!
Join Our WhatsApp Group