![This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/01/07071240/join-news-group-bangalore_malayali_news-1.jpg)
ബെംഗളൂരു: ബലപ്പെടുത്തൽ നടത്തുന്ന ഗോരെഗുണ്ഡെപാളയ മേൽപാലത്തിന്റെ ഭാരപരിശോധന റിപ്പോർട്ട് വൈകുന്നു. തുമക്കുmരു റോഡിൽ ഒരാഴ്ച കൂടെ വാഹനയാത്രക്കാർ വലയും. പാലത്തിന്റെ തൂണുകൾക്കിടയിലെ കേബിളുകൾക്ക് തകരാർ കണ്ടത്തിയതോടെയാണ് കഴിഞ്ഞ ഡിസംബർ 26ന് തിരക്കേറിയ തുമക്കുരു റോഡിലെ ഗോരഗുണ്ടക്കപാളയ മേൽപാലം അടച്ചത്. ജനുവരി 14ന് പാലം തുറക്കുമെന്നാണ് നേരത്തെ ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നത്. ആദ്യം 2 തൂണുകൾക്കാണ് തകരാർ കണ്ടതെങ്കിലും പിന്നീട് 8 തൂണുകൾക്ക് സമാനപ്രശ്നങ്ങളുള്ളതായി കണ്ടെത്തിയിരുന്നു.
പീനിയ വ്യവസായ മേഖലയിലേക്കുള്ള ഭാരവാഹനങ്ങൾ ഉൾപ്പെടെ വരുന്ന പാതയിൽ മേൽപാലം അടച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഔട്ടർ റിങ് റോഡിൽ നിന്നുള്ള വാഹനങ്ങളും വരുന്നതോടെ രാവിലെയും വൈകിട്ടും കുരുക്കിന് ശമനമില്ല. ചെറുവാഹനങ്ങൾ സമീപത്തെ ഇടറോഡുകളിലൂടെ കടത്തിവിടുന്നുണ്ടെങ്കിലും ഇവിടെയും വാഹ്നങ്ങളുടെ നീണ്ടനിരയാണ്. 680
മീറ്റർ നീളം പാലം 28.25 കോടിരൂപ ചെലവഴിച്ച് 2017 ലാണ് നിർമിച്ചത്.
ലക്ഷ്യം കാണാതെ സിഗ്നൽ രഹിത ഇടനാഴി
തുമക്കൂരു റോഡ് സിഗ്നൽ രഹിതമാക്കാനുള്ള 2,000 കോടി രൂപയുടെ പദ്ധതി ലക്ഷ്യം കണ്ടില്ല. ബിഎഎൽ സർക്കിൾ, യശ്വന്ന് പുര ജംക്ഷൻ, പൈപ്പ് ലൈൻ റോഡ്, എച്ച്എംടി ജംക്ഷൻ എന്നിവിടങ്ങളിൽ മേൽപാലങ്ങളും അടിപ്പാതകളും നിർമിക്കാനായിരുന്നു. ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഴഞ്ഞു നീങ്ങിയതോടെ തുടർ നടപടികൾ നിലച്ചു.
വടക്കൻ കർണാടകയിൽ നിന്നുള്ള വാഹനങ്ങളുടെ പ്രവേശനകവാടം കൂടിയായ നെലമംഗല മുതൽ നാഗസന്ദ വരെ പാതയുടെ വീതി കൂട്ടുന്ന നടപടികളും മുന്നേറിയില്ല . ഗോരെഗുണ്ഡപാളയയിൽ നി മൈസൂരു റോഡ്, ഹൊസൂർ റോഡ്, ഔട്ടർ റിങ് റോഡ് എന്നി വിടങ്ങളിലേക്കുള്ള റോഡുകളുടെ വീതി കുറവും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.