Home Featured കര്‍ണാടക:ഇതര സമുദായക്കാരിയായ സഹപാഠിക്കരികിലിരുന്ന വിദ്യാര്‍ഥിയെ ബസില്‍ നിന്ന് തള്ളിയിട്ടു’; 3 പേര്‍ അറസ്റ്റില്‍

കര്‍ണാടക:ഇതര സമുദായക്കാരിയായ സഹപാഠിക്കരികിലിരുന്ന വിദ്യാര്‍ഥിയെ ബസില്‍ നിന്ന് തള്ളിയിട്ടു’; 3 പേര്‍ അറസ്റ്റില്‍

by കൊസ്‌തേപ്പ്

മംഗ്‌ളൂറു:  ഇതര സമുദായക്കാരിയായ സഹപാഠിക്കരികിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന കോളജ് വിദ്യാര്‍ഥിയെ ബസില്‍ നിന്ന് പുറത്തേക്ക് തള്ളി മര്‍ദിച്ചതായി പരാതി. കാര്‍ക്കളയിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥി സയ്യദ് റശീം ഉമര്‍ (20) ആണ് തീവ്ര ഹിന്ദുത്വ സംഘത്തിന്റെ അക്രമത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്: കാര്‍ക്കള നിറ്റെയില്‍ നിന്ന് മംഗ്‌ളൂറിലേക്കുള്ള സ്വകാര്യ ബസ് മംഗ്‌ളൂറു നന്തൂറില്‍ എത്തിയപ്പോഴാണ് സംഭവം. ബസ് തടഞ്ഞ സംഘം അകത്തേക്ക് ഇരച്ചുകയറി റശീമിനെ വലിച്ച്‌ താഴെയിടുകയായിരുന്നു. റോഡിലിട്ട് കൂട്ടത്തോടെ മര്‍ദിക്കുന്നത് കണ്ട ട്രാഫിക് പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

വിദ്യാര്‍ഥിയുടെ പരാതിയില്‍ മംഗ്‌ളൂറു കദ്രി പൊലീസ് കേസെടുത്തു. റാശിമിനെ ആക്രമിച്ച സംഘത്തിലെ മൂന്നുപേരെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. എം മുത്തു(18), പി പ്രകാശ്(21), കെ രാകേശ് (23) എന്നിവരാണ് അറസ്റ്റിലായത്.

അധ്യാപിക കള്ളിയെന്ന് വിളിച്ചു; സ്കൂളില്‍ വെച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച്‌ വിദ്യാര്‍ഥിനി

ചെന്നൈ: അധ്യാപിക കള്ളി എന്ന് വിളിച്ചതിനെ തുടര്‍ന്ന് സ്കൂളിലെ ഒന്നാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു.

തമിഴ്നാട് കരൂരിലെ സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസുകാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാര്‍ഥിനി പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആത്മഹത്യക്ക് മുമ്ബ് കാരണം വിശദീകരിച്ച്‌ പെണ്‍കുട്ടി പകര്‍ത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സ്കൂളില്‍ നടന്ന പരിപാടി ഫോണില്‍ ചിത്രീകരിച്ചതിന് പെണ്‍കുട്ടിയെ അധ്യാപിക ശകാരിച്ചിരുന്നു. സഹപാഠികളുടെ മുന്നില്‍ വെച്ച്‌ അധ്യാപിക കള്ളി എന്ന് വിളിച്ചതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. “മൊബൈല്‍ ഫോണില്‍ വിഡിയോ ചിത്രീകരിക്കാന്‍ സഹപാഠി തന്നെ നിര്‍ബന്ധിച്ചു. താന്‍ വിഡിയോ പകര്‍ത്തുന്നത് കണ്ട് അധ്യാപിക ശകാരിച്ചു. എന്നാല്‍ മറ്റൊരു കുട്ടി നിര്‍ബന്ധിച്ചത് കൊണ്ടാണ് വിഡിയോ പകര്‍ത്തിയതെന്ന് പറഞ്ഞിട്ടും ടീച്ചര്‍ അത് വിശ്വസിക്കാന്‍ തയാറായില്ല. എല്ലാവരുടെയും മുന്നില്‍ വെച്ച്‌ കള്ളിയെന്ന് വിളിച്ച്‌ അധിക്ഷേപിച്ചത് തന്നെ വേദനിപ്പിച്ചു”- പെണ്‍കുട്ടി വിഡിയോയില്‍ പറഞ്ഞു.

കുട്ടി കാല്‍ തെറ്റി വീണാതാണോ എന്നറിയാന്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ വിഡിയോ പൊലീസിന് ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group