Home Featured മുൻകാമുകിയുടെ പങ്കാളിയെ കൊലപ്പെടുത്തിയ കേസ്; 3 പേർ അറസ്റ്റിൽ

മുൻകാമുകിയുടെ പങ്കാളിയെ കൊലപ്പെടുത്തിയ കേസ്; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ഹൊസന്ദയിൽ മുൻകാമുകിയുടെ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ 3 പേർ അറസ്റ്റിൽ. ശിവമൊഗ്ഗ സ്വദേശി സമാർത്ത് നയ്യാർ (27) ആണ് ഈ മാസം 7നു മരിച്ചത്. ആനേക്കൽ സ്വദേശി കിരൺ, അരുൺ, രാകേഷ് എന്നിവരെയാണു ബൊമ്മനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

കിരണുമായുള്ള ബന്ധത്തിൽ നിന്നു പിൻമാറിയ യുവതി സമാർത്തുമായി അടുക്കുകയായിരുന്നു. ഹൊങ്ങസന്ദയിലെ അപ്പാർട്ട്മെനിൽ ഇരുവരും ഒരുമിച്ചായിരുന്നു താമസം.യുവതി ജോലിക്ക് പോയ സമയത്ത് കിരൺ അപ്പാർട്ട്മെന്റിലെത്തി ബന്ധത്തിൽ നിന്ന് പിൻമാറാൻ സമാർത്തിനോട് ആവശ്യപ്പെട്ടു. വാക്കേറ്റത്തിനിടെ മൂവരും ചേർന്നു സമാർത്തിനെ മർദിക്കുകയായിരുന്നു.

തുടർന്ന് ഇവർ കടന്നുകളഞ്ഞു. ഗുരുതരമായി പരുക്കേറ്റ സമാർത്തിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപിച്ചെങ്കിലും 2 ദിവസത്തിനു ശേഷം മരിച്ചു.

കര്‍ണാടകയില്‍ ഉച്ചഭാഷിണി ഉപയോ​ഗത്തിന് കര്‍ശന മാര്‍​ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ സര്‍ക്കാർ

കര്‍ണാടകയില്‍ ഉച്ചഭാഷിണി ഉപയോ​ഗത്തിന് കര്‍ശന മാര്‍​ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ സര്‍ക്കാര്‍.സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമുള്ള മാര്‍​ഗനിര്‍ദേശം നടപ്പാക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്നും നിയമലംഘനമുണ്ടായാല്‍ നടപടിയെടുക്കുമെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ബുധനാഴ്ച പറഞ്ഞു.‌

”ഉച്ചഭാഷണി പ്രശ്നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാര്‍​ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും അപേക്ഷകള്‍ ഫയല്‍ ചെയ്യാന്‍ 15 ദിവസത്തെ സമയം നല്‍കുകയും ചെയ്തു. രാത്രി പത്തിനും പുലര്‍ച്ചെ ആറിനുമിടയില്‍ ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നത് കര്‍ശനമായി വിലക്കും.

നിയമലംഘനം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. അനുമതിയില്ലാതെ ആര്‍ക്കും ഉച്ചഭാഷിണി ഉപയോഗിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ മാര്‍​ഗ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ഉച്ചഭാഷിണികളും പബ്ലിക് അഡ്രസ് സംവിധാനങ്ങളും ഉപയോഗിക്കുന്നവര്‍ 15 ദിവസത്തിനകം നിയുക്ത അതോറിറ്റിയില്‍ നിന്ന് രേഖാമൂലം അനുമതി വാങ്ങണം;;- മന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group