Home കർണാടക വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി

വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ വൻ തോതിൽ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവത്തിൽ ആറ് ബാങ്കോക്ക് സ്വദേശികളെ അറസ്റ്റ് ചെയ്തതതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഞായർ, തി ങ്കൾ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ആകെ 10.2 കോടി രൂപ വില വരുന്ന ഏക ദേശം 29 കിലോയോളം വരുന്ന ഹൈഡ്രോപോണിക് കഞ്ചാവാണ് പിടികൂടിയത്. വ്യത്യസ്ത പരിശോധനകളിലാണ് ഇത്രയും പേർ പിടിയിലായത്. എല്ലാവരുടെയും ബാഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഉത്പന്നങ്ങൾ.

You may also like

error: Content is protected !!
Join Our WhatsApp Group