Home Featured കർണാടക: സത്യപ്രതിജ്ഞ ചെയ്തത് 29 മന്ത്രിമാർ; യദ്യൂരപ്പയുടെ മകനെ മന്ത്രി ആക്കിയില്ല

കർണാടക: സത്യപ്രതിജ്ഞ ചെയ്തത് 29 മന്ത്രിമാർ; യദ്യൂരപ്പയുടെ മകനെ മന്ത്രി ആക്കിയില്ല

by മൈത്രേയൻ

ബസവരാജ് ബൊമ്മൈ മന്ത്രിസഭയില്‍ അംഗങ്ങളായി 29 പേര്‍ ബെംഗളൂറില്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുടെ മകനും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ബി വൈ വിജയേന്ദ്രക്ക് ഇടം ലഭിച്ചില്ല. വനിത മന്ത്രിയായി ഒരാള്‍ മാത്രമേയുള്ളൂ.ലിങ്കായത്-എട്ട്, വൊകാലിഗ-ഏഴ്, ഒ ബി സി-ഏഴ്, പട്ടിക ജാതി-മൂന്ന്, പട്ടികവര്‍ഗം-ഒന്ന്, റെഡ്ഢി-ഒന്ന്, വനിത-ഒന്ന് എന്നിങ്ങനെയാണ് മന്ത്രിമാരുടെ എണ്ണം.

മന്ത്രിമാര്‍: ഗോവിന്ദ് കര്‍ജോള്‍, കെ എസ് ഈശ്വരപ്പ, ആര്‍ അശോക, സി എന്‍ അശ്വത് നാരായണ്‍, ബി ശ്രീരാമുലു, വി സോമണ്ണ, ജെ സി മധു സ്വാമി, സി സി പടില്‍, പ്രഭു ചൗഹാന്‍, ആനന്ദ് സിങ്, കെ ഗോപാലയ്യ, ബി എ. ബസവരാജ് (ബ്യാരതി), എസ് ടി സോമശേഖര്‍, ബി സി പടില്‍, കെ സുധാകര്‍, കെ സി നാരായണ ഗൗഡ, ശിവറാം ഹെബ്ബാര്‍, ഉമേശ് വി കട്ടി, എസ് അങ്കാറ, എം ടി ബി നാഗരാജ്, കോട ശ്രീനിവാസ പൂജാരി,ശശികല ജൊല്ലെ, വി സുനില്‍ കുമാര്‍, ഹലപ്പ ആചാര്‍, അറഗ ജ്ഞാനേന്ദ്ര, ശങ്കര്‍ പടില്‍ മുനെനകൊപ്പ, ബി സി നാഗേശ്, മുനിരത്ന.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group