
ബെംഗളൂരു: വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി റോഡിൽ ഗതാഗതക്കുരുക്കിന് ദുഷ്പേരുള്ള ഹെബ്ബാൾ മേൽപാലത്തിന് വികസന പദ്ധതിയുമായി സർക്കാർ. 244 കോടിരൂപ ഇതിനായി വിനിയോഗിക്കും. നിലവിലെ മേൽപാലത്തിലെയ്ക്ക് പ്രവേശിക്കാൻ കൂടുതൽ ലൈനുകൾ സ്ഥാപിക്കും.നമ്മ മെട്രോ, സബെർബൻറെയിൽ ശൃംഖലകളെ ബന്ധിപ്പിച്ചുകൊണ്ട് മിഷൻ 2051 വികസനപദ്ധതിക്കാണ് രൂപം നൽകുന്നത്.
പ്രതിദിനം 3.9 ലക്ഷം വാഹനങ്ങൾ ഹെബ്ബാൾ മേൽപാലത്തിലൂടെ കടന്നുപോകുന്നുണ്ടന്നാണ് കണക്ക്. തുമക്കൂരു റോഡ്, കെആർപുരം റോഡുകളെ ബന്ധിപ്പിച്ചുകൊണ്ട് അടിപ്പാത, വിമാനത്താവളപാതയിൽ നിലവിലുള്ള 3 ലൈനുകൾക്ക് പുറമെ 2 അധിക ലെയ്നുകളും. ഹെബ്ബാൾ തടാക ഭാഗത്ത് നിന്ന് ഒരു പാലം കൂടിയും നിർമിക്കും. ഇതിനായി 23,118 ചതുരശ്ര അടി സ്ഥലം ഏറ്റെടുക്കണം. ബിബിഎംപി, ബിഡിഎ, ബിഎംആർസി, ബിഎംടിസി കെറൈഡ് എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാ ണ് പദ്ധതി രൂപരേഖ തയാറാക്കുന്നത്.