കേരളം : കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് 10 കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി ഫെഡറേഷനും ചേർന്ന് ആഹ്വാനം ചെയ്‌ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് (ബുധൻ) അർധരാത്രി മുതൽ ആരംഭിക്കും. വ്യാഴാഴ്ച അർധരാത്രി വരെ പണിമുടക്ക് തുടരും. കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽനിയമ ഭേദഗതികൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, വിലക്കയറ്റം, തൊഴിൽ അവസരങ്ങളുടെ കുറവ് തുടങ്ങിയ വിഷയങ്ങളിലൂടെയാണ് സംഘടനകൾ പ്രതിഷേധം ഉയർത്തുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും സാമൂഹ്യ സുരക്ഷാ പദ്ധതികൾ ശക്തിപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.കേരളം : കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് 10 കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി ഫെഡറേഷനും ചേർന്ന് ആഹ്വാനം ചെയ്‌ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് (ബുധൻ) അർധരാത്രി മുതൽ ആരംഭിക്കും. വ്യാഴാഴ്ച അർധരാത്രി വരെ പണിമുടക്ക് തുടരും. കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽനിയമ ഭേദഗതികൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, വിലക്കയറ്റം, തൊഴിൽ അവസരങ്ങളുടെ കുറവ് തുടങ്ങിയ വിഷയങ്ങളിലൂടെയാണ് സംഘടനകൾ പ്രതിഷേധം ഉയർത്തുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും സാമൂഹ്യ സുരക്ഷാ പദ്ധതികൾ ശക്തിപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിൽ സേവനങ്ങളിൽ ഭാഗികമായോ പൂർണ്ണമായോ തടസ്സം ഉണ്ടാകാനിടയുണ്ട്. ഗതാഗതം, ബാങ്കിംഗ്, ഇൻഷുറൻസ്, തപാൽ സേവനം, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ പ്രവർത്തനങ്ങൾ ബാധിക്കാമെന്ന് നേതാക്കൾ അറിയിച്ചു. അതേസമയം, അടിയന്തര സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി.