Home Featured മൈസൂരുവിൽ സംഘടിപ്പിച്ച യോഗത്തണിൽ പങ്കെടുത്തത് 22000 പേർ.

മൈസൂരുവിൽ സംഘടിപ്പിച്ച യോഗത്തണിൽ പങ്കെടുത്തത് 22000 പേർ.

ബെംഗളൂരു: ആസാദി കാ അമൃത് മഹോത്സവിന്റെയും വിവേകാനന്ദ ജയന്തിയുടെയും ഭാഗമായിയി മൈസൂരുവിൽ സംഘടിപ്പിച്ച യോഗത്തണിൽ പങ്കെടുത്തത് 22000 പേർ.മൈസൂരു റേസ് കോഴ്സിൽ ഇന്നലെ രാവിലെ 8ന് ആരംഭിച്ച യോഗാഭ്യാസ ചടങ്ങ് രാവിലെ 8.57 വരെ നീണ്ടു നിന്നു.രാവിലെ 6 മുതൽ തന്നെ ഇതിൽ പങ്കെടുക്കാനുള്ളവരുടെ തിരക്കായിരുന്നു.എസ്.എ രാമദാസ് എംഎൽഎ, മൈസൂരു കലക്ടർ ഡോ.കെ.വി രാജേന്ദ്ര, സിറ്റി പൊലീസ് കമ്മിഷണർ രമേഷ് ഭാനോട്ട്, എസ്പി സീമ ലട്കർ തുടങ്ങിയവരും യോഗാഭ്യാസം നടത്തി.

പ്ലാസ്റ്റിക് മാലിന്യശേഖരം കണ്ടുപിടിക്കാന്‍ ആപ്പ് തയാറാകുന്നു

കൊച്ചി: പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നത് എവിടെയൊക്കെയെന്ന് ഇനി എല്ലാവര്‍ക്കും കാണാം. അത് കണ്ടിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിച്ചാല്‍ അക്കാര്യം പൊതുജനങ്ങള്‍ക്ക് തുറന്ന് കാട്ടാം.ഇതിനൊക്കെ ഉതകുന്ന ആപ്പ് വികസിപ്പിക്കുകയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) ഗവേഷണ വിദ്യാര്‍ഥികള്‍. സംസ്ഥാനത്ത് എവിടെയും ഉപഗ്രഹ സഹായത്തോടെ പ്ലാസ്റ്റിക് പൊലൂഷന്‍ ട്രാക്കിങ്ങിന് ഉപയോഗിക്കാനാവുന്ന ആപ്പാണ് വികസിപ്പിക്കുന്നത്.ഉപഗ്രഹങ്ങളില്‍നിന്ന് ലഭിക്കുന്ന ഡാറ്റ ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക് കൂടിക്കിടക്കുന്നതെവിടെയെന്ന് തത്സമയം ലഭ്യമാകുന്നതാണ് ആപ്പ്.

കൂടിക്കിടക്കുന്ന പ്ലാസ്റ്റിക്കില്‍നിന്ന് പ്രതിഫലിക്കുന്ന പ്രകാശ കിരണങ്ങള്‍ ഉപയോഗിച്ചാണ് ഉപഗ്രഹങ്ങള്‍ പ്ലാസ്റ്റിക് തിരിച്ചറിയുന്നത്. കൃത്രിമബുദ്ധി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ സഹായത്തോടെയാണ് വിവരം ആപ്പില്‍ ലഭ്യമാകുക.കുസാറ്റ് സ്കൂള്‍ ഓഫ് മറൈന്‍ സയന്‍സ് ഡയറക്ടര്‍ ഡോ. എ.എ. മുഹമ്മദ് ഹാത്തയുടെ മേല്‍നോട്ടത്തില്‍ ഗവേഷണ വിദ്യാര്‍ഥികളായ വയനാട് സ്വദേശി ഇ. അഖില്‍ പ്രകാശ്, കൊല്ലം സ്വദേശി മിഥുന്‍ഷാ ഹുസൈന്‍, കണ്ണൂര്‍ സ്വദേശി അമല്‍ ജോര്‍ജ്, പോണ്ടിച്ചേരി സര്‍വകലാശാല ഗവേഷകയായിരുന്ന ഡോ. അല്‍ഫ്രീന്‍ ഹുസൈന്‍ എന്നിവരാണ് ആപ്പ് വികസിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുന്നത്.

ചെന്നൈ യു.എസ് കോണ്‍സുലേറ്റ്, ടെക് ക്യാമ്ബ് ഗ്ലോബല്‍, സി.പി.പി.ആര്‍ ഇന്ത്യ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ടെക് ക്യാമ്ബിലൂടെയാണ് ആശയം ഉദിച്ചത്. സൗജന്യമായി ലഭിക്കുന്ന സാറ്റലൈറ്റ് ഡേറ്റയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കൂടുതല്‍ കൃത്യത ഉറപ്പാക്കണമെങ്കില്‍ പണം നല്‍കിയാല്‍ ലഭിക്കുന്ന ഉപഗ്രഹ ഡാറ്റയും ലഭ്യമാക്കണം.പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുലക്ഷം രൂപയോളം ടെക് ക്യാമ്ബ് നല്‍കും. കുസാറ്റില്‍ നിന്നുള്ള സഹായത്തിനും ശ്രമിക്കുന്നു. ആപ്പിന്‍റെ പ്രവര്‍ത്തനത്തിന് സ്ഥിരം സെര്‍വര്‍ സ്ഥാപിക്കും.

മേയ് മാസത്തോടെ ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.രാജ്യത്ത് ജനസാന്ദ്രത ഏറിയ വൈപ്പിനില്‍ ഇതിന്‍റെ പരീക്ഷണം തുടങ്ങി. ഇവിടെ കായലിലും കടലിലും അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് കൃത്യമായി കണ്ടെത്തുന്നതില്‍ വിജയിക്കാന്‍ ഗവേഷക സംഘത്തിന് കഴിഞ്ഞു. സംസ്ഥാനത്ത് ഉടനീളം ഇത് പ്രയോഗത്തില്‍ വരുത്താനുള്ള സാങ്കേതിക സംവിധാനം തയാറാക്കിവരികയാണെന്ന് ഗവേഷക സംഘാംഗമായ ഇ. അഖില്‍ പ്രകാശ് ‘മാധ്യമ’ത്തോട് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group