Home Featured ഇലക്‌ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് കേന്ദ്രത്തിന്‍റെ കൈത്താങ്ങ്; പുതുതായി 22000 ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ വരുന്നു

ഇലക്‌ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് കേന്ദ്രത്തിന്‍റെ കൈത്താങ്ങ്; പുതുതായി 22000 ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ വരുന്നു

by ടാർസ്യുസ്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് കുതിപ്പേകാന്‍ ഇന്ത്യയിലുടനീളം 22000 പുതിയ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ തുറക്കും. ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച്ച്‌പിസിഎല്‍ എന്നീ കേന്ദ്ര എണ്ണക്കമ്ബനികളാണ് ഈ ചാര്‍ജ്ജിംഗ് കേന്ദ്രങ്ങള്‍ തുറക്കുന്നത്. ദേശീയ പാതകളിലും പ്രധാന നഗരങ്ങളിലുമായാണ് 22000 സ്റ്റേഷനുകള്‍ വരിക.

ഇതില്‍ 10,0000 എണ്ണം ഇന്ത്യന്‍ ഓയിലും 7,000 എണ്ണം ബിപിസിഎലും 5,000 എണ്ണം എച്ച്‌പിസിഎലും ആണ് സ്ഥാപിക്കുക.ഇലക്‌ട്രിക് വാഹന ഉപഭോക്താക്കളുടെ ഏറ്റവും വലിയ തലവേദന പൊതു ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിലുള്ള കുറവാണ് പലരും വീട്ടില്‍ സ്വന്തമായി സ്ഥാപിച്ച ചാര്‍ജ്ജിംഗ് കേ്ന്ദ്രങ്ങളാണ് ഉപയോഗിക്കുന്നത്. വഴിയാത്രയ്ക്കിടയില്‍ ചാര്‍ജ്ജ് തീര്‍ന്നുപോയാലുള്ള അരക്ഷിതാവസ്ഥ ഇലക്‌ട്രിക് വാഹനം വാങ്ങുന്നവരെ അലട്ടുന്ന പ്രശ്നമാണ്. ഈ പ്രശ്‌നം പരിഹരിക്കാനാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം പുതുതായി 22000 ചാര്‍ജ്ജിംഗ് കേന്ദ്രങ്ങള്‍ തുറക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും ഈ ചാര്‍ജ്ജിംഗ് കേന്ദ്രങ്ങള്‍ തുറക്കുക.

നിരവധി സ്വകാര്യ കമ്ബനികള്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുറക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇതോടെ ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രാലയം പറയുന്നു.

ഓരോ 3×3 കിലോമീറ്റര്‍ ഗ്രിഡിനുള്ളില്‍ ഒരു ചാര്‍ജ്ജിംഗ് കേന്ദ്രം എന്ന നിലയില്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കേന്ദ്രഊര്‍ജ്ജ മന്ത്രാലയം ആലോചിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ ആകെ 1640 പൊതു ഇല്ക്‌ട്രിക് വാഹന ചാര്‍ജ്ജിംഗ് കേന്ദ്രങ്ങളാണ് ഉള്ളത്. ഇതില്‍ 940 എണ്ണം സൂറത്ത്, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാഗ്, ദല്‍ഹി, കൊല്‍ക്കൊത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ്. 40 ലക്ഷത്തിലധികം പേര്‍ താമസിക്കുന്ന ഇത്തരം നഗരങ്ങളിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇനി മറ്റ് നഗരങ്ങളിലേക്ക് കൂടി ഘട്ടംഘട്ടമായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യാപിപ്പിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group