ബെംഗളൂരു: ഭർതൃവീട്ടില്‍ ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയ നിലയില്‍. കർണാടകയിലെ ബീദർ ജില്ലയിലെ ഭാല്‍ക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീലിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.യുവതിയെ ഭർത്താവും കുടുംബവും ചേർന്ന് വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്നും ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.2022-ലാണ് കർണാടകയിലെ ബീദർ ജില്ലയിലെ ബസവ കല്യാണ്‍ സ്വദേശിയായ ശേഖർ പാട്ടീലുമായി അഞ്ജനാബായിയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. ബസവകല്യാണിലെ ഓം കോളനിയിലുള്ള പാട്ടീല്‍ കുടുംബത്തിന്റെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് അഞ്ജനാബായിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ പിതാവ് വിജയകുമാർ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച പൊലീസ് കേസെടുത്തു.
ഭര്‍തൃവീട്ടില്‍ യുവതിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; ഇരുപത്തിരണ്ടുകാരി ജീവനൊടുക്കി
previous post