ബെംഗളൂരു : വനിതാദിനത്തിൽ സ്ത്രീകൾക്കനുവദിച്ച ബി.എം.ടി.സി.യുടെ യാത്രാ സൗജന്യം ഉപയോഗപ്പെടുത്തിയത് 21 ലക്ഷം പേർ. ബെംഗളൂരു നോർത്ത്സോണിൽ മാത്രം 4.7 ലക്ഷം സ്ത്രീകളാണ് വനിതാദിനത്തിൽ ബി.എം.ടി.സി. ബസിൽ സഞ്ചരിച്ചത്. ഈസ്റ്റ് സോണിൽ 3.4 ലക്ഷം പേരും നോർത്ത് സോണിൽ 3.8 ലക്ഷം പേരും നോർത്ത് ഈസ്റ്റ് സോണിൽ 3.9 ലക്ഷം പേരും സെൻട്രൽ സോണിൽ യാത്രാസൗജന്യം ഉപയോഗപ്പെടുത്തി. സാധാരണ ദിവസങ്ങളിൽ 15 ലക്ഷത്തോളം സ്ത്രീകളാണ് ബി.എം.ടി.സി.യിൽ സഞ്ചരിക്കുന്നതെന്നാണ് കണക്ക്.
തിരക്കേറിയ പ്രദേശങ്ങളിലേക്ക് കൂടുതൽ സർവീസുകളും ബി.എം.ടി.സി. നടത്തി. എ.സി. ബസുകളായ വജ്ര, വായുവജ ബസുകളിലും സൗജന്യയാത്ര അനുവദിച്ചു. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ബോധവത്കരണവും സൗജന്യയാത്രയിലൂടെ ബി.എം.ടി.സി.ലക്ഷ്യമിട്ടിരുന്നു.
കസ്റ്റമേഴ്‌സിനു വേണ്ടി ഹോട്ടലുടമകള്‍ തമ്മില്‍ അടിപിടി; വടിയുപയോഗിച്ച് മര്‍ദിക്കുന്ന വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ ഹോട്ടലുടമകള്‍ തമ്മില്‍ അടിപിടി. കസ്റ്റമേഴ്‌സിന്റെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്.ഇരുവരും തമ്മിലുള്ള അടിപിടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ബിസ്‌റാഖ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഘര്‍ഷമുണ്ടായത്.ഇരുവരും വടിയുപയോഗിച്ച് പരസ്പരം മര്‍ദ്ദിക്കുന്നതും ബലം പ്രയോഗിച്ച് ഹോട്ടലിലേക്ക് കയറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
മറ്റ് ചിലര്‍ ഹോട്ടലിലെ കസേരകള്‍ വലിച്ചെറിയുന്നതും വീഡിയോയിലുണ്ട്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ബിസ്രാഖ് പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അനില്‍ രാജ്പുത് പറഞ്ഞു.അതേസമയം 2023 ജനുവരിയില്‍ പുതുവത്സരാഘോഷത്തിനിടെ സ്ത്രീകളോടൊത്ത് സെല്‍ഫിയെടുക്കാന്‍ ഒരു സംഘം പുരുഷന്മാര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായതും വാര്‍ത്തയായിരുന്നു. ഉത്തര്‍ പ്രദേശിലെ ഗ്രേയിറ്റര്‍ നോയിഡയില്‍ തന്നെയാണ് ഈ സംഭവവും നടന്നത്. ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ അര്‍ധരാത്രിയാണ് സംഘര്‍ഷമുണ്ടായത്.
സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് വിവരം പുറംലോകമറിയുന്നത്. സ്ത്രീകളുടെ കൂടെ ഒരു കൂട്ടം യുവാക്കള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് കയ്യേറ്റത്തിനിടയാക്കിയത്. ഇവരുടെ ഭര്‍ത്താക്കന്മാരും സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവരും തമ്മിലാണ് തര്‍ക്കമുണ്ടായത്. തന്റെയും സുഹൃത്തിന്റെയും ഭാര്യമാരെ ഇവര്‍ നിര്‍ബന്ധപൂര്‍വ്വം സെല്‍ഫിക്ക് പ്രേരിപ്പിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് സ്ഥലത്തെ താമസക്കാരനായ അജിത് കുമാര്‍ വ്യക്തമാക്കിയിരുന്നു.
തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും സുഹൃത്ത് റിതേഷിനെയും മര്‍ദ്ദിച്ചതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചവര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു.സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.