ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. എസി, റിസര്‍വേഷന്‍ കമ്ബാര്‍ട്ടുമെന്റുകളില്‍ നിന്ന് ടിക്കറ്റില്ലാത്ത നിരവധിപേരാണ് യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്.ഇതിനെതിരെ മറ്റുയാത്രക്കാര്‍ പരാതിപ്പെട്ടിട്ടും ഈ പ്രവണത പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഒടുവില്‍ നടപടിയുമായി റെയില്‍വേ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഒരു ട്രെയിനിലെ എസി കോച്ചില്‍ നിന്ന് മാത്രം ടിക്കറ്റില്ലാത്ത 21 പേരെയാണ് റെയില്‍വേ അറസ്റ്റ് ചെയ്തത്.
ഭഗല്‍പൂര്‍ എകസ്പ്രസിലായിരുന്നു റെയില്‍വേയുടെ നടപടി. ഭഗല്‍പൂര്‍ എക്‌സ്പ്രസില്‍ നിന്ന് ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്(ആര്‍പിഎഫ്) 21 പേരെയാണ് പിടികൂടിയത്. ആര്‍പിഎഫിന്റെ ചുമലയുള്ള ഇന്‍സ്‌പെക്ടര്‍ അരവിന്ദ് കുമാര്‍ സിംഗ്, കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് ട്രാഫിക് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ ചേര്‍ന്നാണ് ഭഗല്‍പൂര്‍ ദനാപൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ നമ്ബര്‍ 1340 ന്റെ എസി കോച്ചില്‍ പരിശോധന നടത്തിയത്. പിടികൂടിയ 21 പേരില്‍ നിന്നും പിഴ ഈടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എസി കോച്ചിലെ റിസര്‍വേഷന്‍ സീറ്റുകളാണ് ടിക്കറ്റില്ലാത്ത യാത്രക്കാര്‍ കൈയടിക്കിയത്. ഇവരില്‍ നിന്ന് മൊത്തം 1,000 രൂപ പിഴ അടപ്പിച്ചപ്പോള്‍ 10,625 രൂപയുടെ പിഴ ഓണ്‍ലൈന്‍ വഴി അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. 21 പേരെയും ട്രെയിനില്‍ നിന്ന് ഇറക്കി വിട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 21 പേരെയും ഒരു കയറിന് ഉള്ളിലാക്കി സ്റ്റേഷനിലൂടെ നടത്തിക്കൊണ്ട് പോകുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് എന്‍സി മിന്ത്രാ കൌണ്‍സില്‍ ഫോര്‍ മെന്‍ അഫയേഴ്‌സ് ഇങ്ങനെ എഴുതി, ‘ഭഗല്‍പൂര്‍ ദാനാപൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ എസി കോച്ചുകളില്‍ നിന്ന് നിരവധി പേരെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു.’ വീഡിയോ ഇതിനകം ഏതാണ്ട് ഇരുപതിനായിരത്തോളം പേര്‍ കണ്ടുകഴിഞ്ഞു.