Home Featured കര്‍ണാടകയില്‍ 2 ലക്ഷം കോടിയുടെ റിന്യൂവബ്ള്‍ ഊര്‍ജ പദ്ധതി; കടല്‍ വെള്ളത്തില്‍ നിന്ന് അമോണിയ ഉത്പാദിപ്പിക്കുന്ന ഫാക്ടറി വരുന്നു

കര്‍ണാടകയില്‍ 2 ലക്ഷം കോടിയുടെ റിന്യൂവബ്ള്‍ ഊര്‍ജ പദ്ധതി; കടല്‍ വെള്ളത്തില്‍ നിന്ന് അമോണിയ ഉത്പാദിപ്പിക്കുന്ന ഫാക്ടറി വരുന്നു

by കൊസ്‌തേപ്പ്

കടല്‍ വെള്ളത്തില്‍ നിന്ന് അമോണിയ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറി മംഗ്ളൂറില്‍ സ്ഥാപിക്കും. ബെംഗ്ളൂറില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തില്‍ ബഹുരാഷ്ട്ര കംപനികളുമായുണ്ടാക്കിയ ധാരണയുടെ തുടര്‍ചയാണിത്. രണ്ട് ലക്ഷം കോടി രൂപയുടെ ആവര്‍ത്തിത ഊര്‍ജ (റിന്യൂവബ്ള്‍ എനര്‍ജി) പദ്ധതികളാണ് സംസ്ഥാനത്ത് സ്ഥാപിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മംഗ്ളുറു രാജ്യാന്തര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബവുടഗുഡ്ഡ ടാഗോര്‍ പാര്‍കില്‍ കെഡമ്ബാടി രാമയ്യ ഗൗഡയുടെ പ്രതിമ അനാച്ഛാദനം നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. പദ്ധതികളുടെ സ്ഥലനിര്‍ണയം കഴിഞ്ഞു. റിന്യുവബ്ള്‍ എനര്‍ജി, ഹൈഡ്രജന്‍ ഇന്ധനം, കടല്‍ ജലത്തില്‍ നിന്ന് അമോണിയ എന്നിവക്കുള്ള ധാരണാപത്രങ്ങളാണ് ഗ്ലോബല്‍ മീറ്റില്‍ ഒപ്പുവെച്ചത്. അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികള്‍ നടക്കുന്നു. മൂന്ന് ഊര്‍ജ പദ്ധതികള്‍ക്ക് കേന്ദ്ര, സംസ്ഥാന ഉന്നതതല സമിതി അംഗീകാരം ലഭിച്ചു.

കംപനികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാര്‍ച് -ഏപ്രില്‍ മാസങ്ങളില്‍ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യാന്തര നിലവാരമുള്ളവയാണ് കംപനികള്‍. സൗരോര്‍ജവും കാറ്റുമാണ് ആവര്‍ത്തിത ഊര്‍ജ സ്രോതസുകള്‍. നിരവധി പേര്‍ക്ക് തദ്ദേശീയമായും തൊഴില്‍ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അസുഖത്തെത്തുടര്‍ന്ന് വിശ്രമിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ എംപിയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മുന്‍മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ ഒപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ പി.എ ഹണിട്രാപ്പില്‍; ഔദ്യോഗിക രേഖകള്‍ ചോര്‍ന്നു

ബംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പേഴ്സനല്‍ അസിസ്റ്റന്‍റ് ഹരീഷ് ഹണിട്രാപ്പില്‍ കുടുങ്ങി. ഇയാളില്‍ നിന്ന് ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയതായി പൊലീസിന് പരാതി. ഇതുസംബന്ധിച്ച്‌ ജന്മഭൂമി ഫൗണ്ടേഷന്‍ പ്രസിഡന്‍റ് നടരാജ ശര്‍മയാണ് വിധാന്‍ സൗധ പൊലീസില്‍ പരാതി നല്‍കിയത്. നിയമസഭ മന്ദിരം കേന്ദ്രീകരിച്ച്‌ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നതായും പരാതിയില്‍ പറയുന്നു.

വിധാന്‍ സൗധയിലെ ഗ്രൂപ് ഡി ജീവനക്കാരിയെ ഉപയോഗിച്ച്‌ ഹരീഷിനെ വശീകരിച്ചശേഷം വിഡിയോകള്‍ ചിത്രീകരിച്ചിരുന്നു. ഇതുപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയാണ് രേഖകള്‍ ചോര്‍ത്തിയത്. ഈ ജീവനക്കാരിക്ക് കനക്പുര റോഡില്‍ കോടിക്കണക്കിനു രൂപയുടെ സ്വത്താണ് ഹരീഷ് വാങ്ങിക്കൊടുത്തത്. മുഖ്യമന്ത്രി ഒപ്പിട്ട ഫയലുകളാണ് പ്രധാനമായും ചോര്‍ത്തിയതെന്നും പരാതിയില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group