Home Featured അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ 2.44 കോടി രൂപ ചെലവഴിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ 2.44 കോടി രൂപ ചെലവഴിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ 2.44 കോടി രൂപ ചെലവാക്കിയതിന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അരിമ്ബൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവരാണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്. തൃശൂരിലെ ഒരു പുതുതലമുറ ബാങ്കുകളിലൊന്നിലാണ് സംഭവം.ഇവരിലൊരാള്‍ക്ക് ഈ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നു. പെട്ടെന്ന് രണ്ട് കോടിയോളം രൂപ അക്കൗണ്ടിലേക്ക് എത്തിയത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ മത്സരിച്ച്‌ പണം ചെലവഴിക്കാന്‍ തുടങ്ങി.

കടങ്ങള്‍ വീട്ടിയും ഷെയര്‍ മാര്‍ക്കറ്റിലും മറ്റും പണമിടപാട് നടത്തിയും ഇവര്‍ പണം ഉപയോഗിച്ചു. ചെലവാക്കും തോറും ഘട്ടംഘട്ടമായി പിന്നെയും പണം എത്തിത്തുടങ്ങിയതോടെ പണത്തിന്റെ ഒരു ഭാഗം 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. 171 പണമിടപാടുകളാണ് ഇരുവരും നടത്തിയത്.പണം നഷ്ടപ്പെടുന്നുണ്ടെന്ന് ബാങ്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.

ഈ ബാങ്കും മറ്റൊരു ബാങ്കും ലയനം നടക്കുകയായിരുന്നു. ഇതിനിടയിലാണ് പണം യുവാവിന്റെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് നിഗമനം. ഇവര്‍ ചെലവാക്കിയ ഭൂരിഭാഗം തുകയും കണ്ടെത്താനായിട്ടുണ്ട്. എന്നാലും ഇനിയും ലക്ഷങ്ങള്‍ ലഭിക്കാനുണ്ട്. അര്‍ഹമല്ലാത്ത പണം ചെലവാക്കിയെന്നതാണ് ഇവരുടെ പേരിലെ ആരോപണം. ഇവരുടെ പേരില്‍ മറ്റു കേസുകളൊന്നുമില്ല എന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ പണം അക്കൗണ്ടിലെത്തിയത് ബാങ്കിനെ അറിയിക്കാമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

നന്ദിയിൽ ഒതുക്കില്ല: കേരളത്തിലെ കുട്ടികൾക്ക് പരിശീലനം നൽകാൻ അർജന്‍റീന പ്രതിനിധി വരുന്നു

ദില്ലി: കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ അർജന്‍റീന. നടപടികളുമായി മുന്നോട്ടുപോകുമെന്ന് ദില്ലിയിലെ അർജന്‍റീന എംബസി കൊമേഴ്സ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ വ്യക്തമാക്കി. ലോകകപ്പിൽ അർജന്‍റീനയെ പിന്തുണച്ച മലയാളികൾക്ക് നന്ദി പറയുന്നതിനായി ദില്ലി കേരള ഹൗസിൽ എത്തിയതായിരുന്നു അദ്ദേഹം.

വൈകാതെ തന്നെ ഇന്ത്യയിലെ അർജന്‍റീനയുടെ സ്ഥാനപതി കേരളം സന്ദർശിക്കും. വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസിലെ ഉദ്യോഗസ്ഥർ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ മലയാളി ഫുട്ബോൾ ആരാധകരുടെ ദൃശ്യങ്ങളുടെ പ്രദർശനവും നടത്തി. കേരളത്തിന്റെ കാൽപന്തു കളിയോടുള്ള അടങ്ങാത്ത ആവേശം ലോകകപ്പ് സമയത്ത് ലോകമാകെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഇന്ത്യയുടെ കാര്യമെടുക്കുകയാണെങ്കില്‍ കേരളം തന്നെയായിരുന്നു ലോകകപ്പ് ഏറ്റെടുത്തവരില്‍ ഒന്നാമത്. അര്‍ജന്റീനയ്ക്ക് തന്നെയായിരുന്നു കേരളത്തില്‍ ആരാധകര്‍ കൂടുതല്‍. കൂറ്റന്‍ കട്ടൗട്ടുകളും തോരണങ്ങള്‍ തൂക്കിയും ആരാധകര്‍ ടീമിനെ പിന്തുണച്ചു. ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന കിരീടമുറപ്പിച്ചപ്പോള്‍ അടുത്തകാലത്തെങ്ങും കാണാത്ത ആഘോഷങ്ങളിലേക്കാണ് ആരാധകര്‍ പോയത്.

അതുകൊണ്ടുതന്നെ കേരളത്തിന് നന്ദി പറയാനും അര്‍ജന്റീന ടീം മറന്നില്ല. ട്വിറ്ററിലാണ് സെലക്ഷന്‍ അര്‍ജന്റീന കേരളത്തിനൊപ്പം ഇന്ത്യക്കും തങ്ങളുടെ നന്ദി അറിയിച്ചത്. കേരളത്തെ പ്രത്യേകം എഴുതി ചേര്‍ത്തിട്ടുണ്ട്. കൂടെ ബംഗ്ലാദേശിനെ ഒരു ഇമോജിയുടെ മെന്‍ഷന്‍ ചെയ്തിരിക്കുന്നു. പാകിസ്ഥാനേയും വിട്ടുപോയിരുന്നില്ല. ഒരു നന്ദി കൊണ്ട് കേരളത്തോടുള്ള അർജന്റീനയുടെ സ്നേഹം അവസാനിക്കുന്നില്ലെന്നാണ്  ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യറിന്റെ സന്ദർശനം വ്യക്തമാക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group