ബെംഗളൂരു: ബെംഗളൂരുവില്‍ 19 കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ നാല് മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയാക്കി.കാറിലെത്തിയ നാലംഗ സംഘം കോറമംഗലയില്‍ നിന്ന് 19 കാരിയായ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും അറിയിച്ചു.22 നും 26 നും ഇടയില്‍ പ്രായമുള്ള സതീഷ്, വിജയ്, ശ്രീധര്‍, കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഈജിപുരയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ഇവര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണെന്ന് പൊലീസ് അറിയിച്ചു.നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും അതുകൊണ്ടുതന്നെ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും സൗത്ത് ഈസ്റ്റ് ഡെ. കമ്മീഷണര്‍ സി കെ ബാബ പറഞ്ഞു.
ഡെക്കാന്‍ ഹെറാള്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 25ന് രാത്രി 9.30ഓടെയാണ് സംഭവം. കോറമംഗലയിലെ നാഷണല്‍ ഗെയിംസ് വില്ലേജിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് പെണ്‍കുട്ടി. 25ന് രാത്രി തന്റെ പുരുഷ സുഹൃത്തിനൊപ്പം പാര്‍ക്കില്‍ ഇരിക്കുന്നതിനിടെ പ്രതികളില്‍ ഒരാള്‍ പുകവലിക്കുന്നത് ചോദ്യം ചെയ്യുകയും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.പിന്നീട് ഇയാള്‍ അവിടെ നിന്ന് പോയി.
കുറച്ച് സമയത്തിന് ശേഷം ആണ്‍സുഹൃത്ത് വീട്ടിലേക്ക് പോയി. ഈ സമയം, സുഹൃത്തുക്കളുമായെത്തിയ പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചു. രാത്രി 11 മണിയോടെ പ്രതികള്‍ പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റി ഹൊസൂര്‍ റോഡിലേക്കും നൈസ് റോഡിലേക്കും കൊണ്ടുപോയി. ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് അക്രമികള്‍ ബലാത്സംഗം ചെയ്യുകയും പുലര്‍ച്ചെ 3.30 ഓടെ ഇജിപുരയിലേക്കുള്ള വഴിയില്‍ ഇറക്കിവിടുകയും ചെയ്‌തെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.ആക്രമണത്തിനിരയായ പെണ്‍കുട്ടി അമ്മയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ അടുത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടി.
തുടര്‍ന്ന് നാലുപേര്‍ക്കെതിരെ കോറമംഗല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.പരാതി ലഭിച്ച ഉടന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് ഒമ്ബത് മണിക്കൂറിനുള്ളില്‍ നാല് പ്രതികളെയും പിടികൂടി.പ്രതികളെല്ലാം ഒരേ പ്രദേശത്ത് താമസിക്കുന്നതാണെന്നും പെണ്‍കുട്ടിയുടെ പുരുഷ സുഹൃത്തിന് ഇവരെ അറിയാമെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്തിന് സംഭവത്തില്‍ പങ്കില്ലെന്നും പൊലീസ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി ബി ബി എം പി
ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിലെ വോട്ടർമാരെ ആകർഷിക്കാൻ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തുവരുകയാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). തെരുവുനാടകം മുതൽ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകൾ വരെ ബോധവത്കരണത്തിന് ഉപയോഗിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.ബെംഗളൂരുവിൽ പൊതുവേ വോട്ടിങ് ശതമാനം കുറവാണ് ഉണ്ടാകാറ്. ഇത്തവണ ഇത് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് വോട്ടർമാരെ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നത്.
കന്നിവോട്ടർമാരെ വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ബി.ബി.എം.പി. വിവിധ സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി 4000 ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ മത്സരങ്ങൾ, ബൈക്ക് റാലി, വാക്കത്തൺ തുടങ്ങിയ പരിപാടികൾ നടത്തും.വോട്ടർമാരെ ആകർഷിക്കാൻ സാമൂഹിക മാധ്യമങ്ങളെയും വേണ്ടവിധം വിനിയോഗിക്കുന്നുണ്ട്.
ഗൂഗിൾ, ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴി പ്രചാരണം നടത്തും. ബുക്ക്മൈഷോ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും തിരഞ്ഞെടുപ്പ് ബോധവത്കരണം സംബന്ധിച്ച പരസ്യങ്ങൾ കൊടുക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.ചെറുപ്പക്കാരെയും ട്രാൻസ്ജെൻഡറുകളെയും വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കും. ബി.ബി.എം.പി. സെൻട്രൽ, നോർത്ത്, സൗത്ത്, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിലായി 95.13 ലക്ഷം വോട്ടർമാരുണ്ട്.
ഇതിൽ 49.26 ലക്ഷം പുരുഷൻമാരും 45.85 ലക്ഷം സ്ത്രീകളുമാണ്. 18-നും 19-നും ഇടയിൽ പ്രായമുള്ള 1,08494 വോട്ടർമാരുണ്ട്.2.3 ലക്ഷത്തിലധികം പേരും 80 യസ്സിന് മുകളിലുള്ളവരാണ്. ബെംഗളൂരുവിൽ1736 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. തിരഞ്ഞെടുപ്പ് ബോധവത്കരണത്തിലൂടെ നല്ലൊരു ശതമാനം ആളുകളെയും വോട്ടു ചെയ്യാൻ പ്രേരിപ്പിക്കാനാകുമെന്നാണ് കോർപ്പറേഷന്റെ കണക്കുകൂട്ടൽ.