Home Featured ഗര്‍ഭിണിയാകാന്‍ പൊക്കിള്‍കൊടി തിന്ന 19കാരിക്ക്​ ദാരുണാന്ത്യം; അന്വേഷണം

ഗര്‍ഭിണിയാകാന്‍ പൊക്കിള്‍കൊടി തിന്ന 19കാരിക്ക്​ ദാരുണാന്ത്യം; അന്വേഷണം

by കൊസ്‌തേപ്പ്

അമരാവതി​: ആന്ധ്രപ്രദേശില്‍ ഗര്‍ഭിണിയാകാനായി പൊക്കിള്‍കൊടി തിന്ന 19കാരിക്ക്​ ദാരുണാന്ത്യം. നാദേന്ദ്​ലയിലെ തുബാഡു ഗ്രാമത്തിലാണ്​ സംഭവം. ദാ​േച്ചപ്പള്ളി സ്വദേശിയാണ്​ യുവതി. മൂന്നുവര്‍ഷം മുമ്ബ്​ തുബാഡു സ്വദേശിയായ രവിയെ യുവതി വിവാഹം കഴ​ിച്ചു. കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന്​ രണ്ടുവര്‍ഷത്തോളമായി പല നാടന്‍ മരുന്നുകളും യുവതി കഴിച്ചിരുന്നു. കൂടാതെ പൊക്കിള്‍കൊടി ഭക്ഷിച്ചാല്‍ ഗര്‍ഭിണിയാകുമെന്ന്​ നാട്ടുകാര്‍ ചിലര്‍ യുവതിയെ വിശ്വസിപ്പിക്കുകയും ചെയ്​തു.

ഇതേ തുടര്‍ന്ന്​ 19കാരി ഒരു നവജാത ശിശുവിന്‍റെ പൊക്കിള്‍കൊടി ശേഖരിക്കുകയും വ്യാഴാഴ്ച രാത്രി ഭക്ഷിക്കുകയുമായിരുന്നു. മണിക്കൂറുകള്‍ക്കകം യുവതിക്ക്​ ശാരീരിക അസ്വസ്​ഥതകള്‍ ആരംഭിച്ചു. തുടര്‍ന്ന്​ നര​സറോപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരി​േക്ക വെള്ളിയാഴ്ച യുവതി മരിച്ചു. യുവതിയുടെ മാതാവ്​ പൊലീസ്​ സ്​റ്റേഷനില്‍ പരാതി നല്‍കി. മൃതദേഹം പോസ്റ്റ്​മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക്​ മാറ്റി. പോസ്​​റ്റ്​മോര്‍ട്ടത്തിന്​ ശേഷം മരണകാരണം വ്യക്തമായാല്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്ന്​ പൊലീസ്​ അറിയിച്ചു.

ഗര്‍ഭിണിയാകാന്‍ പൊക്കിള്‍കൊടി ഭക്ഷിക്കുന്നത്​ അശാസ്​ത്രീയ​മാണെന്ന്​ ഗൈനക്കോളജിസ്റ്റ്​ ഡോ. കവിത പറഞ്ഞു. അന്തവിശ്വാസവും അറിവില്ലായ്​മയുമാണ്​ ഇത്തരം അശാസ്​ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

വിവിധ തരത്തിലുള്ള നാടൻ മീൻ ചട്ടികൾ ഇപ്പോൾ ബംഗളൂരുവിൽ 
Order@ www.mudkart.com

നേരിട്ട് സ്റ്റോർ സന്ദർശിക്കുന്നവർക്ക് 20 ശതമാനം കിഴിവ് ലഭിക്കുന്നതാണ്.
Mudkart: No.29, 3rd Cross, Venkata Reddy Layout 6th Block, Koramangala, Bengaluru
Bengaluru-560035, Karnataka
📍https://goo.gl/maps/nLSwbpric3WZsuzH9
 
👉Instagram – https://instagram.com/mudkart?utm_medium=copy_link
👉Facebook – https://www.facebook.com/mudkartofficial/
👉WhatsApp – https://wa.me/message/4PFAXCKJCAUFJ1

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group