Home Featured ബംഗളൂരു: ഓണ്‍ലൈൻ തട്ടിപ്പ്; 19കാരന് നഷ്ടമായത് 4.8 ലക്ഷം

ബംഗളൂരു: ഓണ്‍ലൈൻ തട്ടിപ്പ്; 19കാരന് നഷ്ടമായത് 4.8 ലക്ഷം

ബംഗളൂരു: സ്റ്റോക്ക് മാർക്കറ്റിന്റെ പേരില്‍ ഓണ്‍ലൈൻ തട്ടിപ്പിനിരയായ യുവാവിന് നഷ്ടമായത് 4.8 ലക്ഷം രൂപ. ബാഗല്‍കോട്ട് സ്വദേശിയായ മുസമ്മില്‍ ഖാൻ പത്താൻ എന്ന 19കാരനാണ് തട്ടിപ്പിനിരയായത്.ഉയർന്ന റിട്ടേണ്‍ വാഗ്ദാനം ചെയ്ത് എ3 സ്റ്റോക്ക് മാർക്കറ്റ് എലൈറ്റ് ചാറ്റ് എന്ന പേരിലുള്ള ഗ്രൂപ്പിലേക്ക് ഇദ്ദേഹത്തെ അജ്ഞാത വ്യക്തികള്‍ ചേർക്കുകയായിരുന്നു.

ഇവരുടെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച മുസമ്മില്‍ ആഗസ്റ്റ് 23നും സെപ്റ്റംബർ 6നുമിടയില്‍ വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കായി 4.8 ലക്ഷം രൂപ കൈമാറി. തുടർന്ന് ഗ്രൂപ്പിനെക്കുറിച്ച്‌ വിവരമില്ലാതായതോടെയാണ് തട്ടിപ്പിനിരയായത് തിരിച്ചറിയുന്നത്. തുടർന്ന് പരാതിയും നല്‍കി. സംഭവത്തില്‍ ഉഡുപ്പി സൈബർ ഇക്കോണമിക് ആൻഡ് നാർകോട്ടിക് പൊലീസ് കേസെടുത്തിട്ടുണ്ട്.

പറ്റിക്കപ്പെട്ടു ഗയ്സ്..!! ഇത്രയും കാലം ‘പോഷക സമ്ബന്ന’മെന്ന് കരുതിയ പഴങ്ങളും പച്ചക്കറികളും വെറുതെയായിരുന്നു; പുതിയ പഠനം പറയുന്നത് ഇങ്ങനെ

ആരോഗ്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന‌വയാണ് പഴങ്ങളും പച്ചക്കറികളും. ആവശ്യ പോഷകങ്ങളും നാരുകളുടെയും കലവറയാണ് പച്ചക്കറികള്‍.പയർ പവർഗങ്ങളില്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ നാരുകള്‍ പൊതുവേ പച്ചക്കറിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി , പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ലഭിക്കാനും പച്ചക്കറി കഴിക്കണം. എന്നാല്‍ എല്ലാ പച്ചക്കറികളും ഒരു പോലം ഗുണം ചെയ്യില്ലെന്ന് എത്ര പേർക്കറിയാം?വളരെ ആരോഗ്യകരമെന്ന് കരുതി കഴിക്കുന്ന പല പഴങ്ങളും പച്ചക്കറികളും ഈ കൂട്ടത്തിലുണ്ടെന്ന് പറ‍ഞ്ഞാല്‍ എത്ര പേർ വിശ്വസിക്കും. പോഷണം കുറഞ്ഞ ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം..

ഗ്രീൻ പീസ്:- സ്റ്റാർച്ചാണ് അധികവും ഗ്രീൻപീസില്‍ അടങ്ങിയിട്ടുള്ളത്. കാർബോ സഹൈഡ്രേറ്റുകളുടെയും കലോറിയുടെയും കേന്ദ്രമാണ് ഇത്. അതുകൊണ്ട് തന്നെ സ്ഥിരം കഴിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടതാണ്.

ഓറഞ്ച്:- കേള്‍ക്കുമ്ബോള്‍ അമ്ബരപ്പ് തോന്നിയാലും സംഭവം സത്യമാണ്- പോഷണം കുറഞ്ഞ പഴമാണ് ഓറഞ്ച്. ശരീരത്തിനും ചർമത്തിനും ഗുണം ചെയ്യുമെങ്കിലും കട്ടി ആഹാരത്തിന് പകരമായി ഇത് കഴിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്.

വെള്ളരിക്ക:- ജലാംശം കൂടുതലാണെങ്കിലും കലോറി കുറവാണെങ്കിലും വെള്ളരിക്കയില്‍ അവശ്യ പോഷകങ്ങള്‍ കുറവാണ്. മറ്റ് പച്ചക്കറികളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ചെറിയ അളവില്‍ മാത്രമാണ് വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നത്.

വാഴപ്പഴം:-പൊട്ടാസ്യത്തിന്റെയും വിറ്റാമിനുകളുടെയും കേന്ദ്രമാണ് വാഴപ്പഴമെങ്കിലും പഞ്ചസാരയുടെയും കാർബോ ഹൈഡ്രേറ്റുകളുടെയും അളവ് കൂടുതലാണ്. പോഷകങ്ങള്‍ നിറഞ്ഞതാണെങ്കിലും ആപ്പിള്‍, ബെറി പഴങ്ങളെ അപേക്ഷിച്ച്‌ പോഷകങ്ങള്‍ കുറവാണ്.

മുന്തിരി‌:- മധുരത്തിനൊപ്പം തന്നെ ജലാംശവും മുന്തിരിയിലുണ്ട്. എന്നാല്‍ പോഷകങ്ങള്‍, നാരുകള്‍ എന്നിവ മുന്തിരിയില്‍ വളരെ കുറച്ച്‌ മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഓറഞ്ച്, കിവി എന്നിവയുമായി താരതമ്യം ചെയ്യുമ്ബോള്‍‌ വിറ്റാമിനുകളും ധാതുക്കളും കുറവാണ്.

തക്കാളി:- വിറ്റാമിൻ സി, കെ എന്നിവയുടെ കേന്ദ്രവും ആൻ്റി ഓക്സിഡൻ്റുകളും തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍‌ മറ്റ് പച്ചക്കറികളുമായി താരതമ്യം ചെയ്യുമ്ബോള്‍ പോഷകങ്ങള്‍ കുറവാണ്.

ആപ്പിള്‍:- നാരുകളുടെയും വിറ്റാമിൻ സിയുടെയും കലവറയാണ് ആപ്പിള്‍. എന്നാല്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്.

തേങ്ങ:- സ്റ്റാർച്ച്‌ അധികം അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്ട്രോള്‍, കലോറി എന്നിവ കൂടാൻ കാരണമാകും.ഉരുളക്കിഴങ്ങ്:- ഇതിന്റെ തൊലിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. തൊലി കളഞ്ഞ് പാക് ചെയ്യുന്നതോടെ ഉരുളക്കിഴങ്ങിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group