പുതുവര്‍ഷത്തലേന്ന് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് മദ്യം കടത്തിയ 19കാരനെ പിടികൂടി പൊലീസ്.കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 12 കുപ്പി മദ്യവുമായി കോഴിക്കോട് ചേളന്നൂര്‍ വടക്കേകോങ്ങാട്ട് വീട്ടില്‍ വി.കെ അഭിഷേകി(19)നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ മാത്രം വില്‍പ്പന നടത്താവുന്ന മദ്യമാണ് കേരളത്തിലേക്ക് കൊണ്ട് വന്നതെന്നും 750 മില്ലിയുടെ നാല് കുപ്പി ബ്രാണ്ടിയും, എട്ടു കുപ്പി വിസ്കിയുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്നും പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം രാവിലെ മുത്തങ്ങ ചെക്പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് അഭിഷേക് പിടിയിലാകുന്നത്.
ബത്തേരി എസ്.ഐ കെ.വി. ശശികുമാര്‍, എ.എസ്.ഐ ശിവാനന്ദന്, സീനിയര്‍ സി.പി.ഒമാരായ അലാവുദ്ദീന്‍, നൗഫല്‍, സന്തോഷ് കുമാര്‍, സി.പി.ഒ ശിവദാസന്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പൂട്ടിക്കിടന്ന വീട്ടില്‍ 23കാരിയുടെ മൃതദേഹം; മൃതദേഹത്തിനരികില്‍ 2 വയസ് പ്രായമുള്ള കുഞ്ഞും, പൊലീസ് അന്വേഷണം ആരംഭിച്ചു
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ പൂട്ടിക്കിടന്ന വീട്ടില്‍ 23കാരിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിനരികില്‍ 2 വയസ് പ്രായമുള്ള കുഞ്ഞിനെയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.യുവതിയുടെ ഭര്‍ത്താവ് കൊല നടത്തിയതായാണ് കരുതുന്നത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹമെന്നും മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കൊലപ്പെടുത്തിയതായാണ് കരുതുന്നതന്നും പൊലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്.വീട് പൂട്ടിക്കിടക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. ആഗ്ര സ്വദേശിയായ ലക്ഷ്മി റാവത്താണ് മരിച്ചത്. ഏകദേശം 6 മാസം മുമ്ബാണ് ലക്ഷ്മിയും ഭര്‍ത്താവ് ഗൗരവ് ശര്‍മയും ഇവിടെ താമസത്തിനായി എത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു