Home Uncategorized ലോകസഭ തെരഞ്ഞെടുപ്പ്:കർണാടകയിൽ 1832 പ്രത്യേക പോളിങ്‌ ബൂത്തുകൾ

ലോകസഭ തെരഞ്ഞെടുപ്പ്:കർണാടകയിൽ 1832 പ്രത്യേക പോളിങ്‌ ബൂത്തുകൾ

കർണാടക ഏപ്രില്‍ 26ന് നടക്കുന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലെ 58,834 പോളിങ് ബൂത്തുകളില്‍ 1832 എണ്ണം പ്രത്യേക പോളിങ് ബൂത്തുകളായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ മനോജ് കുമാർ മീണ.5.37 കോടി വോട്ടർമാരാണ് ഇത്തവണ പോളിങ് ബൂത്തിലെത്തുക. ഭിന്നശേഷിക്കാർ, ഗോത്രവിഭാഗക്കാർ, പുതുമുഖ വോട്ടർമാർ, സ്ത്രീകള്‍ തുടങ്ങിയവർക്ക് വേണ്ടിയാണ് പ്രത്യേക ബൂത്തുകള്‍ സമർപ്പിക്കുന്നത്. സ്ത്രീ വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ നിയോജക മണ്ഡലങ്ങളിലും അഞ്ച് വീതം ശക്തി ബൂത്തുകളുണ്ടാവും. ശക്തി ബൂത്തുകളിലെ മുഴുവൻ ഉദ്യോഗസ്ഥരും സ്ത്രീകളായിരിക്കും.

ഒന്ന് വീതം എല്ലാ നിയോജക മണ്ഡലങ്ങളിലുമായി ആകെ 224 ബൂത്തുകളാണ് ഭിന്നശേഷിക്കാർക്കായി സമർപ്പിച്ചിട്ടുള്ളത്. ആ ബൂത്തുകളില്‍ ഉദ്യോഗസ്ഥരെല്ലാം ഭിന്നശേഷിക്കാരായിരിക്കും.യുവ വോട്ടർമാർക്കായി സമർപ്പിച്ചിട്ടുള്ള 224 ബൂത്തുകളില്‍ യുവ ഉദ്യോഗസ്ഥരായിരിക്കും ഉണ്ടാവുക. മൈസൂരു, ചാമരാജ്നഗർ, കുടക്, ദക്ഷിണ കന്നട, ഉഡുപ്പി, ചിക്കമഗളൂരു, ഹാസൻ, ശിവമൊഗ്ഗ തുടങ്ങിയ സ്ഥലങ്ങളില്‍ ഗോത്ര സംസ്കാരം പ്രതിഫലിപ്പിക്കുന്ന ട്രൈബല്‍ പോളിങ് ബൂത്തുകളുണ്ടാകും. ഓരോ നിയോജക മണ്ഡലങ്ങളിലും ഒരു ബൂത്ത് ആ നാടിന്‍റെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്നും മനോജ് കുമാർ മീണ പറഞ്ഞു.

വയോധികയുടെ വീട്ടിലെത്തി, കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് പറഞ്ഞ് കുത്തിവെച്ചു; സിറിഞ്ച് നല്‍കി അജ്ഞാതൻ മടങ്ങി: അന്വേഷണം

റാന്നി വലിയകലുങ്കില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ക്കയറി അജ്ഞാതന്‍ കുത്തിവയ്പ്പ് നല്‍കി.റാന്നി വലിയകലുങ്ക് സ്വദേശി ചിന്നമ്മയുടെ വീട്ടിലെത്തിയ യുവാവാണ് ഇവർക്ക് കുത്തിവെപ്പെടുത്തത്. കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാതന്‍ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി മടങ്ങിയത്. സംഭവത്തില്‍ റാന്നി പൊലീസ് അന്വേഷണം ആരംഭിച്ചു.മക്കളെ വിവരം അറിയിക്കാമെന്നും അവര്‍ ഉള്ളപ്പോള്‍ കുത്തിവയ്പ്പ് നടത്തിയാല്‍ മതിയെന്നും വയോധിക യുവാവിനോട് പറഞ്ഞു.

എന്നാല്‍ പിന്നീട് യുവാവ് നിര്‍ബന്ധിച്ചപ്പോള്‍ വയോധിക കുത്തിവയ്പ്പ് എടുക്കാമെന്ന് സമ്മതിക്കുകയായിരുന്നു. രണ്ട് പ്രാവശ്യം നടുവിന് കുത്തിവയ്പ്പ് എടുത്തെന്നാണ് ചിന്നമ്മ പറയുന്നത്. കുത്തിവെയ്ക്കാൻ ഉപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് നല്‍കിയാണ് യുവാവ് മടങ്ങി പോയത്. ഇതിനുമുന്‍പ് ഈ യുവാവിനെ കണ്ടിട്ടില്ലെന്നാണ് വയോധിക പറയുന്നത്. കുത്തിവയ്‌പ്പെടുത്ത അജ്ഞാതനുവേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group