ബംഗളൂരു: മൈസൂരു നഗരത്തില്‍ 2022ല്‍ നടന്ന വാഹനാപകടങ്ങള്‍ 777. ജീവന്‍ നഷ്ടപ്പെട്ടത് 170 ആളുകള്‍ക്ക്. 765 പേര്‍ക്ക് പരിക്കേറ്റു.സിറ്റി ട്രാഫിക് പൊലീസിന്‍റെ കണക്കുകളിലാണ് ഇക്കാര്യങ്ങളുള്ളത്. ഹെല്‍മറ്റ് ധരിക്കാത്തതിനെത്തുടര്‍ന്നാണ് ഇരുചക്രവാഹനക്കാരായ 23 പേര്‍ മരിച്ചത്.കൃഷ്ണരാജ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇത്തരത്തിലുള്ള ഏറ്റവുമധികം മരണം (14 പേര്‍) റിപ്പോര്‍ട്ടുചെയ്തത്.
ഹെല്‍മറ്റ് ധരിക്കാത്തതുകാരണം 18 പേര്‍ക്ക് പരിക്കേറ്റു. മദ്യപിച്ച് വാഹനമോടിച്ചതിനെത്തുടര്‍ന്ന് അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മദ്യലഹരിയില്‍ വാഹനമോടിച്ച 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വി.വി. പുരം ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റവുമധികം അപകടങ്ങള്‍ ഉണ്ടായത്. ഇവിടെയുണ്ടായ 235 അപകടങ്ങളില്‍ 42 ആളുകള്‍ മരിച്ചു.
239 പേര്‍ക്ക് പരിക്കേറ്റു. സിദ്ധാര്‍ഥ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ (198), കൃഷ്ണരാജ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ (190), നരസിംഹരാജ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ (108), ദേവരാജ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ (46) എന്നിങ്ങനെയാണ് മറ്റു സ്റ്റേഷന്‍ പരിധികളിലുണ്ടായ അപകടങ്ങളുടെ എണ്ണം. ഡ്രൈവിങ് ലൈസന്‍സില്ലാത്തവര്‍ വാഹനമോടിച്ച് 64 അപകടങ്ങളാണ് ഉണ്ടായത്.അമിത വേഗം കാരണം 78 അപകടങ്ങളും സംഭവിച്ചു.
2022നെ അപേക്ഷിച്ച് മുന്‍വര്‍ഷങ്ങളില്‍ വാഹനാപകടങ്ങളുടെയും മരണപ്പെട്ടവരുടെയും എണ്ണം കുറവാണ്. 2021ല്‍ 651 അപകടങ്ങള്‍ ഉണ്ടായപ്പോള്‍ 121 ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 671 പേര്‍ക്ക് പരിക്കേറ്റു. 2020 ല്‍ റിപ്പോര്‍ട്ട് ചെയ്ത 633 അപകടങ്ങളില്‍ 122 ആളുകള്‍ മരിച്ചപ്പോള്‍ 622 പേര്‍ക്ക് പരിക്കേറ്റു.
വൈദ്യുതി നിരക്ക് ഇനി മാസം തോറും മാറും; പുതിയ ചട്ടം കേരളത്തിലും
തിരുവനന്തപുരം: മാസം തോറും വൈദ്യുതിനിരക്ക് പരിഷ്‌കരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടം കേരളത്തിലും നടപ്പാക്കാന്‍ തീരുമാനം.വൈദ്യുതിക്ക് വിപണിയില്‍ വില ഉയര്‍ന്നു നില്‍ക്കുന്ന മാസങ്ങളില്‍ നിരക്ക് കൂടും.ചെലവുകുറയുന്ന മാസങ്ങളില്‍ അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നല്‍കാനും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.
വൈദ്യുതിക്ക് വിപണിയില്‍ വില കുറഞ്ഞാല്‍ ആ മാസങ്ങളില്‍ ഉപഭോക്താക്കള്‍ നല്‍കേണ്ട നിരക്കിലും അതനുസരിച്ച് കുറവുണ്ടാകും. എന്നാല്‍ നിലവില്‍ ഇതിന് ചട്ടമില്ല.കെഎസ്‌ഇബി ഉള്‍പ്പെടെയുള്ള വിതരണക്കമ്ബനികള്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്ബോള്‍ വരുന്ന അധികച്ചെലവ് മാസംതോറും ഉപഭോക്താക്കളില്‍നിന്ന് സര്‍ചാര്‍ജായി ഈടാക്കണമെന്നാണ് പുതിയ ചട്ടം. ജലവൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന മാസങ്ങളില്‍ നിരക്ക് വര്‍ധന ഒഴിവാക്കാനാവുമെന്ന് കെഎസ്‌ഇബി അറിയിച്ചു.