Home Featured വർക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

വർക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

by കൊസ്‌തേപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസിൽ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പിടിയിലായത്. കൊലപാതകം നേരിട്ട് കണ്ടതിന്‍റെ നടുക്കത്തില്‍ സംഗീതയുടെ അച്ഛന്‍.

രാത്രി 1.30 വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈലും കാണാനില്ല.

പെണ്‍ക്കുട്ടിയുടെ സുഹൃത്തായ ഗോപു, അഖിൽ എന്ന പേരിൽ മറ്റൊരു നമ്പറിൽ നിന്ന് പെൺകുട്ടിയുമായി ചാറ്റ് തുടങ്ങി ബന്ധം സ്ഥാപിച്ചത്. അഖിൽ ആവശ്യപ്പെട്ട പ്രകാരമാണ് ഇന്നലെ പെൺകുട്ടി വീടിന് പുറത്തേയ്ക്ക് പോയത്. ഹെൽമെറ്റ്‌ ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ്‌ മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ ആക്രമിക്കുകയായിരുന്നു. പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്. മരിച്ച സംഗീത രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

മറ്റൊരു നമ്പറില്‍ ചാറ്റിംഗ്, രാത്രി വിളിച്ച് വരുത്തി; സംഗീതയെ കാമുകന്‍ ഗോപു കൊലപ്പെടുത്തിയത് കഴുത്തറുത്ത്

വര്‍ക്കല:  തിരുവനന്തപുരം വർക്കലയിൽ പതിനേഴ് വയസുകാരിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ തന്നെ പറ്റിക്കുകയാണെന്ന സംശയംകൊണ്ടെന്ന് സൂചന. വടശേരി സംഗീത നിവാസിൽ സംഗീതയെ ആണ് കഴിഞ്ഞ ദിവസം രാത്രി കഴുത്തറുത്ത നിലയില്‍ കണ്ടത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സംഗീതയുടെ കാമുകന്‍ പള്ളിക്കൽ സ്വദേശി ഗോപുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു നമ്പറില്‍ നിന്ന് സംഗീതയുമായി ചാറ്റ് ചെയ്ത് പെണ്‍കുട്ടിയെ ഗോപു രാത്രിയില്‍ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഗോപുവും സംഗീതയും അടുപ്പത്തിലായിരുന്നു. ഇതിനിടയ്ക്ക് പ്രതിയായ ഗോപു അഖിൽ എന്ന പേരിൽ പെൺകുട്ടിയുമായി മറ്റൊരു നമ്പറിൽ ചാറ്റ് തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി സംഗീതയെ അഖിലെന്ന പേരില്‍ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു.  സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീത അഖിലിന്‍റെ മെസേജ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുറത്തേക്ക് പോയതെന്ന് പൊലീസ് പറഞ്ഞു. 

ഹെൽമെറ്റ്‌ ധരിച്ചാണ് ഗോപു എത്തിയത്. സംസാരത്തിനിടെ സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ്‌ മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ച് സംഗീതയുടെ കഴുത്തിനാണ് ഗോപു വെട്ടിയത്. മുറിവേറ്റ സംഗീത പേടിച്ച് വീട്ടിലേക്ക് ഓടി. രക്തത്തിൽ കുളിച്ച നിലയിൽ ആണ് മകൾ വാതിലിൽ മുട്ടിയത് എന്ന് സംഗീതയുടെ അച്ഛന്‍ സജീവ് പൊലീസിന് മൊഴി നല്‍കി. കഴുത്തില്‍ ആഴത്തില്‍ മുറിഞ്ഞിരുന്നു. ഉടനെ തന്നെ സംഗീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

രാത്രി 1.30 ഓടെയാണ് സംഭവം. നിലവിളി കേട്ട് വാതില്‍ തുറന്ന പിതാവ് വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് മകളെ  കണ്ടെത്തിയത്. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട  സംഗീത.   സംഭവത്തിന് പിന്നാലെ കേസെടുത്ത പൊലീസ് രാവിലെയോടെ പ്രതി ഗോപുവിനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതി കൊലയ്ക്ക് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

You may also like

error: Content is protected !!
Join Our WhatsApp Group