ബെംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ കടൂർ മാരവഞ്ചിയിൽ പഴകിയ ബിരിയാണി കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട 17 പേർ ചികിത്സയിൽ. തിങ്കളാഴ്ച രാത്രിയോടെയാണ് പലർക്കും ഛർദിയും ശരീരവേദനയും വയറിളക്കവും അനുഭവപ്പെട്ടത്. തുടർന്ന് കടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചികിത്സയിലുള്ളവരിൽ ഒമ്പതുപേർ സ്ത്രീകളാണ്. ഞായറാഴ്ച പ്രദേശത്തെ വീട്ടിൽ നടന്ന ചടങ്ങിനുശേഷം ബാക്കിയായ ബിരിയാണിയാണ് തിങ്കളാഴ്ച ഉച്ചയോടെ ഇവർ കഴിച്ചത്.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും എം.എൽ.എ. കെ.എസ്. ആനന്ദും ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. ബാക്കിവന്ന ബിരിയാണി നശിപ്പിച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ശബരിമല സ്പെഷല്‍: 40 സര്‍വീസുകള്‍കൂടി
ശബരിമല തീര്‍ഥാടകരുടെ തിരക്ക് പ്രമാണിച്ച് 40 സ്പെഷല്‍ സര്‍വീസുകള്‍കൂടി ആരംഭിക്കാൻ സൗത്ത് സെൻട്രല്‍ റെയില്‍വേ തീരുമാനിച്ചു.കഴിഞ്ഞ ദിവസം അനുവദിച്ച 22 ട്രെയിനുകള്‍ക്ക് പുറമേയാണിത്.ശ്രീകാകുളം-കൊല്ലം, വിശാഖപട്ടണം-കൊല്ലം റൂട്ടിലും തിരികെയുമാണ് പുതിയ 40 സര്‍വീസുകളെന്ന് സൗത്ത് സെൻട്രല്‍ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസര്‍ രാകേഷ് അറിയിച്ചു.ശ്രീകാകുളം-കൊല്ലം സര്‍വീസ് 25-നും വിശാഖപട്ടണം- കൊല്ലം സര്‍വീസ് 29-നും ആരംഭിക്കും.പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.ഫസ്റ്റ് ഏസി, സെക്കൻൻഡ് ഏസി, തേര്‍ഡ് ഏസി, സ്ലീപ്പര്‍ ക്ലാസ്, സെക്കൻഡ് ക്ലാസ് ജനറല്‍ എന്നീ കോച്ചുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് റിസര്‍വേഷൻ ആരംഭിച്ചു കഴിഞ്ഞു.